Murali Gopy | ഹാക്കിങ്ങിന് ശേഷം ഫേസ്ബുക്ക് പേജ് തിരിച്ചെത്തി; സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മുരളി ഗോപി
Murali Gopy | ഹാക്കിങ്ങിന് ശേഷം ഫേസ്ബുക്ക് പേജ് തിരിച്ചെത്തി; സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മുരളി ഗോപി
കഴിഞ്ഞ ദിവസമായിരുന്നു മുരളി ഗോപിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയും വിചിത്രമായ ഏതാനും പോസ്റ്റുകള്‍ ഇടുകയും ചെയ്തത്.
Murali Gopy
Last Updated :
Share this:
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചെത്തിയ വിവരം അറിയിച്ച് നടനും തിരാക്കഥാകൃത്തുമായ മുരളിഗോപി. കഴിഞ്ഞ ദിവസമായിരുന്നു മുരളി ഗോപിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയും വിചിത്രമായ ഏതാനും പോസ്റ്റുകള്‍ ഇടുകയും ചെയ്തത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചത്.
'ഹാക്കിങ്ങിന് ശേഷം എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. എന്റെ എഫ് പേജില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നു എന്നറിയിച്ച എല്ലാവര്ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു' എന്ന് മുരളി ഗേപി കുറിച്ചു.
അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഹാക്കര്‍മാര്‍ ഇത്തരത്തില്‍ കവര്‍ന്നിരുന്നു. 15 ലക്ഷം പേരുള്ള പേജില്‍ നിന്നും നാല് ലക്ഷം ഫോളോവര്‍മാരെയും നഷ്ടമായി. ആറ് മാസങ്ങള്‍ മുന്‍പ് വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നുമാണ് ആക്രമണം എന്നാണ് കരുതുന്നത്.
ലൂസിഫര്‍ സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിലാണ് മുരളി ഗോപിയുടെ അതുവരെയുള്ള സിനിമാജീവിതം വഴിത്തിരിവിലേക്ക് മാറിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ L2 എമ്പുരാന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത്, ദിലീപ് നായകനായ, 2004 ലെ ചിത്രം 'രസികനില്‍' തിരക്കഥാകൃത്തായാണ് മുരളി ഗോപി എന്ന മാധ്യമപ്രവര്‍ത്തകന്റെ സിനിമാപ്രവേശം. അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലെത്തുന്ന മക്കളുടെ നിരയിലേക്ക് മുരളി ഗോപിയും ചേര്‍ന്നു. ആദ്യ സിനിമയില്‍ ഒരു വേഷവും ചെയ്തു.
മുരളി ഗോപിയെ പിന്നീട് കാണുന്നത് 'ഭ്രമരം' സിനിമയിലെ ഡോ: അലക്സ് വര്‍ഗീസ് എന്ന കഥാപാത്രമായാണ്. പിന്നാലെ തന്നെ മികച്ച സപ്പോര്‍ട്ടിങ് നടനുള്ള സത്യന് സ്മാരക പുരസ്കാരം മുരളി ഗോപിയെ തേടിയെത്തി.
അതിന് ശേഷമുള്ള വര്‍ഷങ്ങള്‍ ഇദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുവേണം പറയാന്‍. ഇന്ന് മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം വിശ്വാസമര്‍പ്പിക്കുന്ന തിരക്കഥകള്‍ സമ്മാനിക്കുന്ന രചയിതാവായി അദ്ദേഹം സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
നടന് ദിലീപിന്റെ രണ്ടാം വരവില്‍ നിര്‍ണ്ണായക പങ്കുവഹിച്ച 'കമ്മാര സംഭവം', മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ 'ലൂസിഫര്‍' എന്നിവ പിറന്നത് മുരളി ഗോപിയുടെ തിരക്കഥയിലാണ്.
നടനോ രചയിതാവോ ആയിക്കോട്ടെ, മുരളി ഗോപിയുടെ കയ്യില്‍ എന്തും ഭദ്രമായിരിക്കും എന്ന പ്രേക്ഷക വിശ്വാസം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളായ മോഹന്‍ലാലിന്റെ ദൃശ്യം 2, മമ്മൂട്ടി നായകനായ 'വണ്‍' എന്നിവ മുരളി ഗോപിയുടെ അഭിനയ പാടവം വിളിച്ചോതി. ഐ.പി.എസ്സുകാരനായും, പ്രതിപക്ഷനേതാവായും പരസ്പര വൈരുധ്യങ്ങളായ രണ്ടു കഥാപാത്രങ്ങള്‍ സിനിമയിലെ പ്രധാനകഥാപാത്രങ്ങളുമായി കിടപിടിക്കുന്നതായി പ്രേക്ഷക വിലയിരുത്തലുണ്ടായി. ഡിജിറ്റല്‍ റിലീസ് ചെയ്ത 'ദി ലാസ്റ്റ് ടു ഡെയ്സ്' എന്ന സിനിമയില്‍ മുരളി ഗോപി അതിഥിവേഷം ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.