HOME /NEWS /Film / Anoop Menon| നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

Anoop Menon| നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

അനൂപ് മേനോൻ

അനൂപ് മേനോൻ

ഫിലിപ്പീൻസില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപോള്‍ ഉള്ളത്.

  • Share this:

    തിരുവനന്തപുരം: നടൻ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു. ഫിലിപ്പീൻസില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളത്തിലെ മുൻനിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിന് 15 ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്.

    ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ് മേനോൻ തന്നെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍ത കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതിന് ഫേസ്‍ബുക്ക് അധികൃതരെയടക്കം ബന്ധപ്പെട്ടിട്ടുണ്ടെന്ന് അനൂപ് മേനോൻ പറയുന്നു. പേജിന്റെ അഡ്‍മിനുകളെ ഹാക്കര്‍മാര്‍ നീക്കം ചെയ്‍തുവെന്നും അനൂപ് മേനോൻ പറയുന്നു. തമാശ വീഡിയോകളാണ് ഇപോള്‍ ഹാക്കര്‍മാര്‍ പേജില്‍ അപ്‍ലോഡ് ചെയ്യുന്നതെന്നും അനൂപ് മേനോൻ പറയുന്നു.


    'പ്രിയമുള്ളവരേ, എന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിനായാണ് ഈ കുറിപ്പ്. ഇത് തിങ്കളാഴ്ചയാണ് ഹാക്കിങ് നടന്നത്. പേജിൽ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കർ നീക്കം ചെയ്തിരിക്കുകയാണ്. 15 ലക്ഷം സുഹൃത്തുക്കൾ ഉള്ള എന്‍റെ പേജിലൂടെ ഇപ്പോള്‍ അവര്‍ ഫണ്ണി വീഡിയോകളും സ്റ്റഫുകളും അപ്‌ലോഡുചെയ്യുകയാണ്.

    ഞങ്ങൾ ഫേസ്ബുക്കിനെയും സൈബർ സെല്ലിനെയും അറിയിച്ചിട്ടുണ്ട്, ഇക്കാര്യം പരിശോധിക്കുമെന്ന് അവർ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതുവരെ ഇത് നിങ്ങള്‍ ഒരു അറിയിപ്പായി എടുക്കേണ്ടതുണ്ട്. നിങ്ങളുമായി ഉടൻ സംവദിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കുതിരപ്പുറത്തിരിക്കുന്ന ഒരു രാജാവിന്‍റെ വേഷത്തിലുള്ളൊരാളുടെ ചിത്രമാണ് ഹാക്ക് ചെയ്തവർ ഇപ്പോള്‍ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്'- അനൂപ് മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

    Also Read- 'എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ചാറ്റ് '; ഫേക്ക് അക്കൗണ്ടിനെതിരെ നടി ശാലു കുര്യൻ

    കിങ് ഫിഷ്, പദ്മ, 21 ഗ്രാംസ് തുടങ്ങി നിരവധി സിനിമകളാണ് അനൂപ് മേനോൻ നായകനായി ഇറങ്ങാനിരിക്കുന്നത്. അനൂപ് മേനോൻ നായകനാകുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, നിവിൻ പോളി, ടൊവിനോ തോമസ് തുടങ്ങി നിരവധി നടന്മാരുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ബിബിൻ കൃഷ്ണയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

    ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ് കെ എൻ ആണ് സിനിമയുടെ നി‍ർമ്മാണം. നോബിള്‍ ജേക്കബാണ് പ്രൊജക്ട് ഡിസൈനര്‍. ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വടയാർ‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ‍മാർ. പ്രൊഡക്ഷൻ ഡിസൈനർ‍ സന്തോഷ് രാമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാർ‍ഥൻ, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യും സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷിഹാബ് വെണ്ണല എന്നിവരാണ്.

    First published:

    Tags: Anoop Menon, Anoop Menon actor, Anoop Menon actor director, Facebook page hacked