നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ടുനില'; കമന്റിനോട് വൈകാരികമായി പ്രതികരിച്ച് അപ്പാനി ശരത്‌

  'പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ടുനില'; കമന്റിനോട് വൈകാരികമായി പ്രതികരിച്ച് അപ്പാനി ശരത്‌

  നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും പക്ഷെ എനിക്കിതു ജീവിതമാണെന്നും അപ്പാനി ശരത്ത് പറയുന്നു

  • Share this:
   യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മിഷന്‍ സി' എന്ന ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായി. ഇതിന്റെ സന്തോഷം പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന മോശം കമന്റിനോട് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് താരം.

   'പോസ്റ്റര്‍ കണ്ടാല്‍ അറിയാം 8 നില' എന്നായിരുന്നു കമന്റ്. ഇതിനോടുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

   2 വര്‍ഷം ആയി ഒരു സിനിമ തീയേറ്ററില്‍ വന്നിട്ട് എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുകയാണെന്നാണ് അപ്പാനി ശരത്ത് പ്രതികരിച്ചത്. നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും പക്ഷെ എനിക്കിതു ജീവിതമാണെന്നും അപ്പാനി ശരത്ത് പറയുന്നു.

   അപ്പാനി ശരത്ത് പറയുന്നതിങ്ങനെ
   "തിയേറ്റർ പോലും ഇതുവരെ തുറന്നിട്ടില്ല ചേട്ടന് അറിയോ ഞങ്ങളുടെ അവസ്ഥ.

   ചേട്ടാ ഓരോ സിനിമയും ഞങ്ങൾ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത് ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് കഴിഞ്ഞ 2 വർഷം ആയി ഒരു സിനിമ തീയേറ്ററിൽ വന്നിട്ട് എന്നിട്ടും ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കാനായി ഓടുവാ. plz വെറുതെ ഓരോന്ന് പറയരുതു നിങ്ങൾക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും പക്ഷെ എനിക്കിതു ജീവിതമാണ്.  ഇതിപ്പോ പറയണം എന്നു തോന്നി"   ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. സംവിധായകന്‍ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്‍-സി'.

   മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.

   പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍. വാര്‍ത്താ പ്രചരണം - എ.എസ്. ദിനേശ്.
   Published by:Karthika M
   First published:
   )}