പ്രശസ്ത നടൻ ആശിഷ് വിദ്യാർഥി അറുപതാം വയസിൽ വീണ്ടും വിവാഹിതനായി. ആസാം സ്വദേശിനി രൂപാലി ബറുവയാണ് വധു. ബോളിവുഡിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ് വിദ്യാർഥി. രഹസ്യമായി നടത്തിയ ചടങ്ങിലാണ് ഇന്ന് ആശിഷും രൂപാലിയും വിവാഹിതരായത്.
“എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തി,” ആശിഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദേശീയ അവാർഡ് ജേതാവായ ആശിഷ് വിദ്യാർഥി, രാജോഷി ബറുവയെ നേരത്തെ വിവാഹം കഴിച്ചിരുന്നു.
ബോളിവുഡിൽ നല്ല വേഷങ്ങൾ കൂടുതലായി ചെയ്യാനായിട്ടില്ലെന്ന് നേരത്തെ ആശിഷ് ഡിഎൻഎയോട് പറഞ്ഞിരുന്നു. ചില മോശം വേഷങ്ങൾ ചെയ്തതിൽ തനിക്ക് അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ബോളിവുഡിൽനിന്ന് താൻ പിന്നോട്ട് പോയി”- ആശിഷ് പറഞ്ഞു.
ഒടിടിയുടെ വരവ് സിനിമയിൽ വളരെയധികം മാറ്റങ്ങളുണ്ടാക്കിയെന്ന് ആശിഷ് വിദ്യാർഥി പറഞ്ഞു. ഒടിടി അഭിനേതാക്കൾ, എഴുത്തുകാർ, സംവിധായകർ എന്നിവർക്ക് പരീക്ഷണങ്ങൾ നടത്താൻ ധാരാളം അവസരങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.