മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്തനാവത്ത ചലച്ചിത്രകാരനാണ് സിബി മലയില്‍. ജീവിതഗന്ധിയായ അനേകം കഥാപശ്ചാത്തലങ്ങളിലൂടെ കഥപറഞ്ഞിട്ടുള്ള സിബി മലയില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ മടങ്ങിവരവാണ് തന്‍റെ പുതിയ ചിത്രമായ കൊത്തിലൂടെ നടത്തിയിരിക്കുന്നത്. ഋതുവിലൂടെ സിബി മലയില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്‍ ആസിഫ് അലിയാണ് കൊത്തിലും നായക വേഷത്തിലെത്തിയത്.
കുറച്ചു നാളായി 'ഫാമിലി മാൻ' വേഷങ്ങളിൽ സ്ഥിരസാന്നിധ്യമായ ആസിഫ് അലി ഷാനുവായി മികച്ച മടങ്ങിവരവാണ് ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. സിനിമ മികച്ച പ്രേക്ഷകാഭിപ്രായം നേടിയപിന്നാലെ സംവിധായകനും ഗുരുവുമായ സിബി മലയിലിനെ കുറിച്ചൊരു കുറിപ്പും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
Kotthu review | ചോരവീണ മണ്ണിൽ നിന്നുയർന്നു വന്നതെന്ത്? കൊത്തിലെ രാഷ്ട്രീയം
നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്... ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും... സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും...അങ്ങനെ ഒരു അദ്ധ്യാപകനാണ് തനിക്ക് സിബി മലയിലെന്ന് ആസിഫ് കുറിച്ചു.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ നല്ല ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
ആസിഫ് അലിയുടെ ഫേസ്ബുക്ക് കുറിപ്പ്
നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്... ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും... സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും... അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ..
സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് "കൊത്ത് ". സിനിമ ആസ്വാദകർ.. രാഷ്ട്രീയ നിരീക്ഷകർ.. കുടുംബ പ്രേക്ഷകർ.. യുവാക്കൾ.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്...
നന്ദി സർ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ..അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.