• HOME
 • »
 • NEWS
 • »
 • film
 • »
 • Babu Antony | ചന്തയിലെ സുല്‍ത്താനാകാന്‍ വീണ്ടും ബാബു ആന്‍റണി; ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

Babu Antony | ചന്തയിലെ സുല്‍ത്താനാകാന്‍ വീണ്ടും ബാബു ആന്‍റണി; ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

1995ൽ പുറത്തിറങ്ങിയ 'ചന്ത' സിനിമയാണ് ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്

 • Share this:
  ആക്ഷന്‍ സിനിമകളിലൂടെ മലയാളത്തില്‍ തന്‍റെതായ ഇടം കണ്ടെത്തിയ നടനാണ് ബാബു ആന്‍റണി (Babu Antony). അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ 'ചന്ത' (Chantha) എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. സുല്‍ത്താന്‍ എന്ന നായക കഥാപാത്രത്തെയാണ് ബാബു ആന്‍റണി അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

  'സുല്‍ത്താന്‍ തിരിച്ചുവരികയാണ്, നിങ്ങള്‍ പലരും ചോദിച്ചത് പോലെ ചന്തയുടെ രണ്ടാം ഭാഗം ഉണ്ടാകും സംവിധായകന്‍ സുനിലുമായി കൊച്ചിയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി' എന്ന് ബാബു ആന്‍റണി ഫേസ്ബുക്കിലൂടെ അറിയിച്ചു.  1995ൽ പുറത്തിറങ്ങിയ 'ചന്ത' സിനിമയാണ് ബാബു ആന്‍റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സംവിധായകൻ കഥ പറഞ്ഞത്. റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.

  അതേസമയം, ഒമര്‍ ലുലുവിന്‍റെ പവര്‍സ്റ്റാറാണ് ബാബു ആന്‍റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.

  'എബ്രഹാം മാത്യു മാത്തന് നിന്നെയും പേടിയില്ല, നിന്റെ പൊലീസിനെയും പേടിയില്ല'; സുരേഷ് ഗോപിയുടെ പാപ്പന്‍ ട്രെയ്ലര്‍


  സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കുന്ന 'പാപ്പന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ചിത്രമെന്ന് പറയുന്നു. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി സുരേഷ്ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളൊക്കെയും സൂപ്പര്‍ഹിറ്റുകളായിരുന്നു.

  ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ജോഷി-സുരേഷ് ഗോപി ചിത്രത്തില്‍ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, ഗോകുല്‍ സുരേഷ്, സണ്ണി വെയിന്‍, വിജയരാഘവന്‍, ഷമ്മിതിലകന്‍, ടിനി ടോം, ചന്തുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  'കെയര്‍ ഓഫ് സൈറാബാനു' എന്ന ചിത്രത്തിന് ശേഷം ആര്‍ജെ ഷാന്‍ തിരക്കഥയെഴുതുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ' പാപ്പന്‍ '. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

  എഡിറ്റിംഗ്-ശ്യാം ശശിധരന്‍, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.
  Published by:Arun krishna
  First published: