ആക്ഷന്‍ ഹീറോ എന്ന് കേള്‍ക്കുമ്പോള്‍ പുതുതലമുറയില്‍പ്പെട്ട സിനിമാപ്രേമികള്‍ക്കിടയില്‍ പലപേരുകളും മനസില്‍ വരും. പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ എന്ന വിശേഷണം ഏറ്റവുമധികം യോജിച്ചിരുന്നത് നടന് ബാബു ആന്റണിക്കായിരുന്നു. ആയോധന കലകളില്‍ അഗ്രകണ്യനായ ബാബു ആന്റണിയുടെ സിനിമകളിലെ സ്റ്റണ്ട് സീനുകള്‍ക്ക് അത്രയധികം ആരാധകരുണ്ടായിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അദ്ദേഹം ശ്രദ്ധേയനായി.
തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ്- ലോകേഷ് കനകരാജ് ടീമിന്റ ‘ലിയോ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നത് ബാബു ആന്റണിയാണ്. സിനിമയുടെ കശ്മീര്‍ ഷെഡ്യൂളില്‍ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം അദ്ദേഹം സമൂഹമാധ്യമങ്ങളൂടെ പങ്കുവെച്ചു.
വിജയ് വളരെ എളിമയും സ്നേഹവുമുള്ള ആളാണെന്നും തമിഴില്‍ താന്‍ അഭിനയിച്ച ‘പൂവിഴി വാസലിലെ’, ‘സൂര്യന്’, ‘വിണ്ണൈ താണ്ടി വരുവായാ’ തുടങ്ങിയ സിനിമകള്‍ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് ശരിക്കും എന്നെ ഞെട്ടിച്ചുവെന്ന് ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം പറഞ്ഞ നല്ലവാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി. വിജയ് സാറിനേയും സംവിധായകന് ലോകേഷിനെയും മറ്റുപലരേയും ആദ്യമായാണ് താന്‍ നേരിട്ട് കണ്ടതെന്നും അദ്ദേഹം എഴുതി.
Also Read- PS-2 | സര്‍പ്രൈസ് ! പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം ട്രെയിലര്‍ റിലീസ് ഉടന്‍
ലിയോയിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റണ്ട് കോറിയോഗ്രാഫര്മാരായ അന്പ് അറിവ്, സംവിധായകന് ലോകേഷ് കനകരാജ്, സഞ്ജയ് ദത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.