ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി താരത്തിന് ആദരം നല്‍കുന്നത്.
നടന് ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്കി ആദരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി താരത്തിന് ആദരം നല്‍കുന്നത്.
കോട്ടയത്ത് ഇന്ന് ബിരുദദാനച്ചടങ്ങ് നടക്കും. അമേരിക്കയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ചടങ്ങ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ആണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
ദക്ഷിണേന്ത്യയിൽ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്. ഇതിനോടകം നാല് പേര്‍ക്ക് വീട് വച്ച് നല്കി. നിരവധി പേരുടെ ശസ്ത്രക്രിയാ ചെലവുകള്‍ പൂർണമായും ട്രസ്റ്റാണ് വഹിച്ചത്. കോവിഡ് കാലത്ത് നിരവധി വീടുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ കൊടുക്കുന്നതിന് ബാല മുന്നിട്ട് ഇറങ്ങിയിരുന്നു.
അതേസമയം, തമ്പി എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിലാകും ബാല ഇനി വേഷമിടുന്നത്. പുതിയമുഖം, എന്നു നിന്റെ മൊയതീന്, പുലിമുരുകന്, ലൂസിഫര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലും ബാല അഭിനയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.