തിരുവനന്തപുരം: ലോകമൊട്ടാകെ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിന് അഭിനന്ദനവുമായി നടൻ ബിജു മേനോൻ. ഒരു യാത്രാ പാസിനായുള്ള സഞ്ചാരത്തില്‍ തിരിച്ചറിയുന്ന പോലീസിന്റെ സേവനങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്.
'കുട്ടിക്കാലത്തും വളര്‍ന്നപ്പോഴും പോലീസ് ഒരു വികാരമായിരുന്നു. എന്നാല്‍ കഥയിലും ചരിത്രത്തില്‍ അവര്‍ പ്രതിനായകര്‍ മാത്രമായിരുന്നു. രണ്ട് പ്രളയവും നിപ്പയും കടന്ന് കൊറോണയില്‍ നടുങ്ങി നില്ക്കുന്ന നാടിന്റെ രക്ഷയ്ക്കായി കരുതലിന്റെയും കരുണയുടെയും രക്ഷാ കവചമൊരുക്കി അവര്‍ നിന്നു. എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യ'- ബിജു മേനോന് പറയുന്നു. You may also like:'നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെയല്ല; ഞങ്ങൾ സാധാരണക്കാരെ; ശബരീനാഥന് മറുപടിയുമായി ബെന്യാമീൻ [NEWS]പ്രവാസികൾ നാട്ടിലെത്താൻ വൈകും; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]
വീഡിയോയിലൂടെ വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശവും ബിജു മേനോന് നല്‍കുന്നുണ്ട്. പോലീസുകാരുടെ സേവനങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട് കൂടി നല്‍കിയാണ് താരം വീഡിയോ അവസാനിപ്പിച്ചത്. ബിജു മേനോന് നന്ദ് അറിയിച്ച് കേരള പൊലീസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അയ്യപ്പൻനായരെന്ന പോലീസുദ്യോഗസ്ഥനായി ജനഹൃദയങ്ങൾ കീഴടക്കിയ ബിജു മേനോന് ഹൃദയസ്പർശിയായ വാക്കുകൾക്ക് നന്ദിയെന്നാ കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.