തിരുവനന്തപുരം: 'ചേട്ടനെ കൂട്ടുകാര്‍ കളിയാക്കി വിളിക്കുന്ന പേരെന്താ?' ഞൊടിയിടയില്‍ ഉത്തരവും വന്നു, 'കീരിക്കാടന്‍ ജോസ്, ആ പേര് സിനിമാക്കാര് മോഷ്ടിച്ചതാ'. കുട്ടികളുടെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പോരി പോലെയായിരുന്നു ചലച്ചിത്രതാരം ബിജുക്കുട്ടന്റെ മറുപടി. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജുക്കുട്ടന്.
'സിനിമാ നടനാകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല. പക്ഷെ ഞാനെത്തി. അപ്പോള്‍ ചെറുപ്പത്തില്‍ തന്നെ സിനിമയെ കുറിച്ച് ഇത്രയും അറിയാന്‍ സാധിച്ച നിങ്ങള്‍ക്കൊക്കെ എളുപ്പത്തില്‍ സിനിമയില്‍ കയാറാം.'
സിനിമയിലെ അഭിനയവും ജീവിതത്തിലെ അഭിനയവും തമ്മിലുള്ള വ്യത്യാസം എന്താണെന്നായി ഒരു ഡെലിഗേറ്റിന്റെ സംശയം. ' സിനിമയില്‍ തന്നെ പാട് പെട്ടാണ് അഭിനയിക്കുന്നത്. അപ്പോ ജീവിതത്തില്‍ എങ്ങനെ അഭിനയിക്കും. അച്ഛനും അമ്മയും ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നില്‍ എങ്ങനെ അഭിനയിക്കാനാകും'. -ഇതായിരുന്നു ബിജുക്കുട്ടന്റെ മറുപടി.
ചടങ്ങില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് ബിജുകുട്ടന് ഉപഹാരം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.