നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിവാഹവാർഷികത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ് ജോസ്

  വിവാഹവാർഷികത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ് ജോസ്

  കഴിഞ്ഞ വർഷം ഏപ്രിൽ 28നാണ് ചെമ്പൻ വിനോദ് വിവാഹിതനായത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാഹം കഴിച്ചത്...

  Chemban_Vinod_wedding_Anniversary_1

  Chemban_Vinod_wedding_Anniversary_1

  • Share this:
   വിവാഹ വാർഷിക ദിനത്തിൽ ഭാര്യ മറിയം തോമസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ് ജോസ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചെമ്പൻ വിനോദ് ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 28നാണ് ചെമ്പൻ വിനോദ് വിവാഹിതനായത്. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസായിരുന്നു വധു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.   2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ അവതരിപ്പിച്ച താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.

   ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് ചെമ്പൻ വിനോദ് ആയിരുന്നു. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. അൻവർ റഷീദ് സംവിധാനം ചെയ്ത ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.

   അതിനിടെ ചെമ്പൻ വിനോദിന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടിൽ' ആണ് കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ഇതിഹാസ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ് സിജു വിത്സൻ എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള സിജു വിത്സന്റെ ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. കയാദു ലോഹർ എന്ന അന്യഭാഷാതാരമാണ് നായിക.

   ചെമ്പൻ വിനോദിന്റെ കരിയറിൽ ആദ്യമായിട്ടയാണ് ഒരു ചരിത്ര നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്.

   ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.
   Published by:Anuraj GR
   First published:
   )}