• HOME
  • »
  • NEWS
  • »
  • film
  • »
  • Dhruvan | 'ക്വീൻ' ഫെയിം ധ്രുവൻ വിവാഹിതനായി

Dhruvan | 'ക്വീൻ' ഫെയിം ധ്രുവൻ വിവാഹിതനായി

ധ്രുവിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

  • Share this:
നടന്‍ ധ്രുവന്‍ (Dhruvan) വിവാഹിതനായി. താരത്തിന്റെ കുടുംബവും അടുത്ത ബന്ധുക്കളും മാത്രമാണ്  വിവാഹത്തില്‍ പങ്കെടുത്തത്. ധ്രുവിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് താരം. 'ക്വീന്‍' എന്ന സിനിമയിലൂടെയാണ് ധ്രുവന്‍ സിനിമാ രംഗത്തെക്ക് കടന്ന് വരുന്നത്.  മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' അജിത്ത് ചിതം വലിമൈ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് താരം ചെയ്തത്.

KGF Chapter 2 Trailer| 'ഐ ഡോണ്ട് ലൈക്ക് വയലൻസ്, ബട്ട് വയലൻസ് ലൈക്സ് മീ'; വൈറലായി റോക്കി ഭായിയുടെ ഡയലോഗ്

കെ.ജി.എഫ് 2 ട്രെയിലർ (KGF Chapter 2 Trailer)പുറത്തിറങ്ങിയതിനു പിന്നാലെ വൈറലായി റോക്കി ഭായിയുടെ ഡയലോഗ്. ബെംഗളുരുവിൽ നടന്ന ചടങ്ങിൽ കന്നഡ സൂപ്പർ താരം ഡോക്ടർ ശിവരാജ് കുമാറാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിലെ ആദ്യ ഗാനം 'തൂഫാൻ' നൈറ്റിംഗ് പിന്നാലെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. 'ഐ ഡോണ്ട് ലൈക്ക് വയലൻസ്, ബട്ട് വയലൻസ് ലൈക്സ് മീ' എന്ന നായകൻ യഷിന്റെ പഞ്ച് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വൈറലായി തുടങ്ങിയിട്ടുണ്ട്.

കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.അഥീര എന്ന കഥാപത്രമായി സഞ്ജയ് ദത്ത് തകർത്താടു കയാണ്.അധീര എന്ന വില്ലന്‍ ലുക്കിലുള്ള സഞ്ജയ് ദത്തിന്റെ ചിത്രം വൈറലായിരുന്നു. സഞ്ജയ് ദത്തിന്റെ 61ാം പിറന്നാള്‍ ദിനത്തിലാണ് അധീരാ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. 1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

Also Read-റോക്കി ഭായിയും അധീരയും തമ്മിലുള്ള പോരാട്ടം ഏപ്രിൽ 14ന്; കെജിഎഫ് ചാപ്റ്റർ 2 ട്രെയിലർ

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും കെജിഎഫ് 2 റിലീസ്. പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്. 2018 ഡിസംബർ 21നാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തിയിരുന്നു. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയായിരുന്നു ആദ്യ ഭാഗത്തിൽ.

Also Read-ആവേശ കൊടുങ്കാറ്റായി റോക്കി ഭായ്; KGF 2 ലെ ആദ്യ ഗാനം 'തൂഫാന്‍ ' പുറത്തിറങ്ങി

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പ്രാദേശിക ഭാഷാ പരിമിതിക്കപ്പുറം രാജ്യാന്തര അതിരുകൾ ഭേദിച്ച് ഇന്ത്യൻ സിനിമ മുന്നേറുകയാണ് സ്വപ്നമെന്ന് ചടങ്ങിൽ പങ്കെടുത്ത നടൻ പൃഥിരാജ് പറഞ്ഞു.കെ.ജി.എഫ് ഒന്നാം ഭാഗം കണ്ടപ്പോൾ തന്നെ ചിത്രത്തോട് സഹകരിയ്ക്കണമെന്ന ആഗ്രഹമുയർന്നതാണ്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ട്രെയിലർ ലോഞ്ച് ചടങ്ങിൻ്റെ അവതാരകനായി. ലോക വിപണിയിലേക്കുള്ള ഇന്ത്യൻ സിനിമകളുടെ തേരോട്ടത്തിന് ചിത്രം ആക്കം കൂട്ടുമെന്ന് കരൺ ജോഹർ പറഞ്ഞു.
Published by:Jayashankar Av
First published: