പുലര്‍ച്ചെ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയാണ് ഇരുവരും മകളുടെ ചോറൂണ് വഴിപാട് നടത്തിയത്. മൂത്ത മകള്‍ മീനാക്ഷിയും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.
ദിലീപ് കാവ്യാമാധവൻ
Last Updated :
Share this:
നടന് ദിലീപിന്റെയും കാവ്യാ മാധവന്റെ മകളായ മഹാലക്ഷ്മിയുടെ ചോറൂണ്. പുലര്‍ച്ചെ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയാണ് ഇരുവരും മകളുടെ ചോറൂണ് വഴിപാട് നടത്തിയത്. മൂത്ത മകള്‍ മീനാക്ഷിയും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. മഹാലക്ഷമിക്കും കാവ്യയ്ക്കും തുലാഭാരവും നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്.വി ശിശിറിനൊപ്പമാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്.
കഴിഞ്ഞ വിജയദശമി ദിനത്തില്‍ പുലര്‍ച്ചെയാണ് കാവ്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വാര്‍ത്ത ഫേസ്ബുക് വഴി ആരാധകരെ അറിയിച്ചത് ദിലീപും. മീനാക്ഷിക്കൊരു കുഞ്ഞനുജത്തി കൂടെ വന്നിരിക്കുന്നുവെന്നായിരുന്നു തുടക്കം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.