ഇളയമകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ദിലീപ് സകുടുംബം

ആദ്യമായാണ് മഹാലക്ഷ്മിയുടെ ചിത്രം താരദമ്പതികൾ പുറത്തുവിട്ടത്. 2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

News18 Malayalam | news18
Updated: October 20, 2019, 5:30 PM IST
ഇളയമകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ദിലീപ് സകുടുംബം
ദിലീപ് സകുടുംബം
  • News18
  • Last Updated: October 20, 2019, 5:30 PM IST
  • Share this:
പിറന്നാൾ ദിനത്തിൽ ഇളയമകൾ മഹാലക്ഷ്മിയുടെ ഫോട്ടോ പുറത്തുവിട്ട് നടൻ ദിലീപ്. പിറന്നാൾ ആഘോഷത്തിനിടെ ദിലീപിനും കാവ്യാ മാധവനും മകൾ മീനാക്ഷിക്കും അമ്മയ്ക്കും ഒപ്പം പകർത്തിയ മഹാലക്ഷ്മിയുടെ ചിത്രമാണ് ദിലീപ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. "ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം."എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്.

ഒക്ടോബർ 19ന് ഇന്നലെ ആയിരുന്നു മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ. ആദ്യമായാണ് മഹാലക്ഷ്മിയുടെ ചിത്രം താരദമ്പതികൾ പുറത്തുവിട്ടത്.2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മിയുടെ ജനനം.'വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം എന്നായിരുന്നു' മഹാലക്ഷ്മി പിറന്ന അന്ന് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചത്.

First published: October 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading