നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ ദിലീപ് പാസ്പോട്ട് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. ജാക്ക് & ഡാനിയേൽ സിനിമയുടെ പ്രമോഷനായി വിദേശത്ത് പോകാൻ പാസ്പോർട്ട് നൽകണമെന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ദിലീപിന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. നേരത്തെ സമാന ആവശ്യത്തിൽ കോടതി ഇളവ് അനുവദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor dileep, Dileep, Dileep controversy, Dileep forign trip, Dileep issue, Jack and Daniel movie