ഓൺലൈൻ റമ്മി (Online Rummy) പരസ്യത്തിൽ അഭിനയിച്ചത് സാമ്പത്തിക പ്രശ്നം മൂലമായിരുന്നു എന്ന് നടനും സംവിധായകനുമായ ലാൽ (Actor/ director Lal). കോവിഡ് കാലത്തായിരുന്നു ലാൽ പരസ്യത്തിൽ അഭിനയിച്ചത്. ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്ന അഭിനേതാക്കളോട് അതിൽ നിന്നും പിൻവാങ്ങണമെന്നു സർക്കാർ അഭ്യർത്ഥിക്കണം എന്ന് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. പറഞ്ഞിരുന്നു.
"ഒരു പ്രോഡക്ടിനു വേണ്ടിയുള്ള പരസ്യത്തിൽ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവൺമെന്റ് അനുമതിയോടെയാണ് അവർ എന്നെ സമീപിച്ചതും. നിരവധി അഭിനേതാക്കൾ ഇത്തരം പരസ്യങ്ങൾ ഇവിടെ മുൻപും ചെയ്തിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാണ് ആ പരസ്യം കമ്മിറ്റ് ചെയ്തത്. അത് കണ്ടിട്ട് ആർക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കിൽ അതിൽ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പു പറച്ചിൽ ആയി കണക്കാക്കരുത്,’’ മനോരമയോട് പ്രതികരിച്ച ലാൽ പറഞ്ഞു.
മുൻപ് അജു വർഗീസ്, വിരാട് കോഹ്‌ലി, തമന്ന ഭാട്ടിയ എന്നിവർക്കെതിരെ റമ്മി പരസ്യത്തിൽ അഭിനയിച്ചതിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തൃശൂർ സ്വദേശി പോളി വർഗീസാണ് കളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിരവധി റമ്മി ഗെയിമുകൾ ഉണ്ടെന്നും അവ നിയമപരമായി നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഐഎസ്ആർഒയിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന വിനീത് എന്ന യുവാവ് ഓൺലൈൻ റമ്മി ഗെയിമിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഗെയിമിന് അടിമയായപ്പോൾ വിനീത് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം ആര്യനാടിന് സമീപം കുറ്റിച്ചൽ സ്വദേശി വി.എച്ച്. വിനീത് 2020 ഡിസംബർ 31ന് ആത്മഹത്യ ചെയ്തിരുന്നു. ഓൺലൈൻ റമ്മിയിലൂടെ വിനീതിന് 21 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
Summary: Actor/ director Lal condemns appearing for an online rummy ad. The matter was raised in the Assembly by K.B. Ganeshkumar MLA to put a curb on film actors appearing for its promotions. Lal said he became part of the ad during the Covid 19 outbreak times due to financial constraints ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.