HOME » NEWS » Film » ACTOR FAHAD FAZIL INJURED DURING SHOOTING IN KOCHI

ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് പരിക്ക്; അപകടം കെട്ടിടത്തിന് മുകളിൽനിന്ന് വീണ്

കെട്ടിടത്തിനു മുകളിൽ നിന്ന് വീണു പരുക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: March 3, 2021, 5:35 PM IST
ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് പരിക്ക്; അപകടം കെട്ടിടത്തിന് മുകളിൽനിന്ന് വീണ്
fahad fazil
  • Share this:
കൊച്ചി; സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റു. പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ചിത്രീകരണത്തിനിടെയാണ് ഫഹദ് ഫാസിലിന് അപകടമുണ്ടായത്.

വീണു പരുക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് മുകളിൽനിന്നുള്ള വീഴ്ചയിൽ ഫഹദിന്‍റെ മൂക്കിനാണ് പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകൾ മാറ്റി നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സിനിമ ചിത്രീകരണത്തിനു വേണ്ടി താൽക്കാലികമായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. നിസ്സാരമായ പരുക്കുകൾ മാത്രമാണ് അദ്ദേഹത്തിനു സംഭവിച്ചതെന്ന് അപ്പോൾ സെറ്റിലുണ്ടായിരുന്നവർ പറയുന്നു. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് പരിക്കേറ്റതോടെ ചിത്രീകരണത്തിന് ഇടവേള നൽകിയിരിക്കുകയാണ്.

ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്. കോവിഡ് ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You May Also Like- 'മാലിക്' വരുന്നു, അടുത്ത പെരുന്നാളിന്; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ

വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് വ്യക്തമല്ല. ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മലയൻകുഞ്ഞ്.
ഫാസിൽ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ ചിത്രം ശ്രദ്ധിക്കാതെ പോയതോടെ അഭിനയരംഗത്തു നിന്നും ഫഹദ് പിൻവാങ്ങുകയായിരുന്നു. പിന്നീട് കേരള കഫേയിലൂടെ വീണ്ടും എത്തിയ ഫഹദ് ഇതിനകം നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മലയാളത്തിലെ മുൻനിര നായകനായി മാറി.

ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക് എന്നിവയാണ് മുൻ ചിത്രങ്ങൾ. ടേക്ക് ഓഫിന് ശേഷം മാലിക്കിന് വേണ്ടിയാണ് ഫഹദും മഹേഷ് നാരായണനും ഒന്നിച്ചത്. എന്നാൽ ഇതിനിടയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രീകരണം മുടങ്ങി. പിന്നാലെയാണ് സീ യു സൂൺ എന്ന ചിത്രവുമായി എത്തി ഇരുവരും മലയാള സിനിമയെ ഞെട്ടിച്ചത്. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത്. ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത് , നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
Published by: Anuraj GR
First published: March 3, 2021, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories