നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • G.K. Pillai passes away | മുതിർന്ന നടൻ ജി. കെ. പിള്ള അന്തരിച്ചു

  G.K. Pillai passes away | മുതിർന്ന നടൻ ജി. കെ. പിള്ള അന്തരിച്ചു

  97 വയസ്സായിരുന്നു

  ജി.കെ. പിള്ള

  ജി.കെ. പിള്ള

  • Share this:
   മലയാള സിനിമയിലെ തലമുതിർന്ന നടൻ ജി.കെ പിള്ള (G.K. Pillai) അന്തരിച്ചു. 97 വയസ്സായിരുന്നു. 1954 ലെ സ്നേഹസീമ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. സിനിമയിലെത്തും മുൻപ് സൈനിക, നാവിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ സേവനമനുഷ്‌ഠിച്ചു. 65 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 325 ഓളം സിനിമകളിൽ അഭിനയിച്ചു.

   1970-കളിലും 80-കളിലും വടക്കൻപാട്ട് ആക്ഷൻ ചിത്രങ്ങൾ, ചരിത്ര സിനിമകൾ തുടങ്ങിയവയിലെ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. കുടുംബ ചിത്രങ്ങളിലും ടിവി സീരിയലികളിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. 1980 കളിൽ ജയന് ശേഷം ഡ്യൂപ്പ് ഇല്ലാതെ സിനിമകളിൽ തന്റെ മിക്ക ആക്ഷൻ രംഗങ്ങളും ചെയ്ത ഒരേയൊരു നടൻ അദ്ദേഹം മാത്രമാണ്.
   Published by:Meera Manu
   First published: