നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും അച്ഛന്‍ ചെയ്യാനുള്ളത് നന്നായി ചെയ്യുന്നു'; സുരേഷ് ഗോപിയെക്കുറിച്ച് മകന്‍ ഗോകുല്‍

  'പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും അച്ഛന്‍ ചെയ്യാനുള്ളത് നന്നായി ചെയ്യുന്നു'; സുരേഷ് ഗോപിയെക്കുറിച്ച് മകന്‍ ഗോകുല്‍

  സുരേഷ് ഗോപിയുടെ പല പരാമർശങ്ങളും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മകന്റെ പ്രതികരണം

  suresh gopi with his son gokul suresh

  suresh gopi with his son gokul suresh

  • Share this:
   തിരുവനന്തപുരം: എംപിയും നടനുമായ സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് മകൻ ഗോകുൽ സുരേഷ്. അച്ഛന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുമ്പോഴും ചെയ്യാനുള്ളത് അച്ഛന്‍ നന്നായി ചെയ്യുന്നത് കാണുമ്പോൾ മനസ് നിറയുന്നുവെന്ന് മകന്‍ പറയുന്നത്.

   'പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും, ചെയ്യാനുള്ളത് അച്ഛന്‍ നന്നായി ചെയ്യുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ!'-എന്ന് ഗോകുല്‍ ഫേസ്ബുക്കിൽ കുറിച്ചു.
   You may also like:നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]
   സുരേഷ് ഗോപിയുടെ പല പരാമർശങ്ങളും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മകന്റെ പ്രതികരണം. കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിലെ ഒരു ഫോട്ടോയും ഗോകുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
   First published: