മലയാളത്തിന്റെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളി ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ടൊവിനോ- ബേസില്‍ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ചിത്രത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത് അതിലെ വില്ലനായിരുന്നു. ഇപ്പോഴിതാ മിന്നല്‍ ഷിബുവായി ആരാധകരുടെ മനം കവര്‍ന്ന ഗുരു സോമ സുന്ദരം തന്റെ തന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
സംഘട്ടന രംഗങ്ങളില്‍ ഗുരുവിനു പകരം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് ബാലാജി എന്ന ആര്‍ട്ടിസ്റ്റായിരുന്നു. 'ഇദ്ദേഹമാണ് എന്റെ സ്റ്റണ്ട് ഡബിള്‍ ചെയ്ത ബാലാജി. മിന്നല്‍ മുരളി സെറ്റില്‍ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാന്‍ പാടായിരുന്നു. എന്റെ സോള്‍ ഡബിള്‍ ആണ് ബാലാജി.', എന്നാണ് ഗുരു സോമസുന്ദരം കുറിച്ചത്. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും ഗുരു സോമസുന്ദരം പങ്കുവച്ചു.
സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
മിന്നല്‍ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന് ബേസില്‍ ജോസഫ് പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: 'കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരു പാട് സന്തോഷമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.