അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ വെട്ടികൊന്ന ഈ ദിവസം തന്നെയാണ് നമ്മൾ ഇത് ചർച്ച ചെയ്യേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു... നീപാ കേരളത്തിൽ വന്നതിന്റെയും യഥാർത്ഥ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ നിർമ്മിച്ച വൈറസ് എന്ന സിനിമയിൽ ഡോകടർ അനൂപ് സലീമായി മാറുകയും മതപരമായ അഭിവാദ്യങ്ങൾ രേഖപ്പെടുത്തുകയും, ആരോഗ്യ മന്ത്രിയെ ഒന്നും മിണ്ടാത്ത പാവയായി മാറ്റുകയും, സർക്കാറിന്റെ നെടും തൂണായ മുഖ്യമന്ത്രിയെ എവിടെയും പരാമർശിക്കാതിരിക്കയും അങ്ങിനെ നീപാ എന്ന വൈറസിനെ തുടക്കത്തിലെ പിടിച്ച് കെട്ടിയ ജനകിയ ഇടതുപക്ഷ സർക്കാറിന്റെ പ്രാധാന്യത്തെ ചരിത്രത്തിൽ നിന്ന് പൂർണമായും തുടച്ച് നീക്കപ്പെടുകയും ചെയ്തവർ ഒരു ഇടത്പക്ഷ മുഖമുടിക്കുള്ളിൽ ഇരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവർത്തനമാണെന്ന് പറയാൻ എന്റെ ജനാധിപത്യ ബോധം അനുവദിക്കുന്നില്ല.. കാരണം സിനിമ എന്ന കല നൂറ്റാണ്ടുകൾക്കപ്പുറമുള്ള തലമുറകളുടെയും റഫറൻസായി അവശേഷിക്കും..അതുകൊണ്ട്തന്നെ തിരക്കഥാകൃത്ത് തൽകാലം മാറി നിന്നാലും തിരക്കഥ അവിടെ അവശേഷിക്കുന്നുണ്ട് എന്നതും അയാൾക്ക് എപ്പോൾ വേണമെങ്കിലും തിരിച്ച് വരാനുള്ള വഴി അവിടെ തുറന്ന് കിടക്കുന്നുണ്ട് എന്നുള്ളതും ജനാധിപത്യ വിശ്വാസികളിൽ വലിയ ആശങ്കതന്നെയാണ്..വിദേശ ശക്തികൾക്ക് നേരെ പോരാടിയ വാരിയംകുന്നൻ എന്ന ധീരനായ പോരാളിക്ക് മറ്റൊരു രാഷ്ട്രീയമുഖം ഉണ്ടാക്കിയെടുത്താൽ അതിനെ ഒളിച്ച് കടത്തൽ എന്ന് തന്നെ പറയേണ്ടിവരും...മലകൾകൊണ്ട് നിറഞ്ഞ മലപ്പുറത്തെ പണ്ട് ഒരാൾ മലനാട് എന്ന് വിളിക്കുന്നത് യുക്തിക്ക് നിരക്കുന്നതാണ് ...മലയാളം ഒരു ഭാഷയെന്ന രീതിയിൽ അത്രയൊന്നും ഐക്യപ്പെടാത്ത കാലത്ത് മലയാളരാജ്യമെന്ന പേരുപോലും സാമാന്യബുദ്ധിക്ക് ദഹിക്കാത്തതാണ് ...സിനിമ നന്നായി ചെയ്യാൻ അറിയുന്ന ഒരു സംവിധായകന്റെ സൃഷ്ടിയെ ബോധപൂർവ്വം വഴിതെറ്റിക്കാൻ ആരും ശ്രമിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.