ബജറ്റില്‍ മദ്യത്തിന് വീണ്ടും വിലകൂട്ടിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു…വില 455/-….കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്ക്കാരം’ എന്നാണ് നടന് ഫേസ്ബുക്കില്‍ കുറിച്ചത്.
രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓൾഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും പങ്കുവെച്ചാണ് താരം മദ്യവില വര്‍ധവിനെതിരെ ഇങ്ങനെ പ്രതികരിച്ചത്.
ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ രാജസ്ഥാനലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.