'ഇരുണ്ട കാലത്തും പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം തേടിയെത്തി'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി

'മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി'

News18 Malayalam | news18india
Updated: April 26, 2020, 10:55 AM IST
'ഇരുണ്ട കാലത്തും പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം തേടിയെത്തി'; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
mohanlal, hareesh peradi
  • Share this:
മോഹൻലാലിന്റെ സ്നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. റെഡ് ചില്ലിസ്, ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട്. പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നുവെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]കൊടുമൺ കൊലപാതകം: കൊടുംകുറ്റവാളികളുടെ തരത്തിലുള്ള മാനസികാവസ്ഥയെന്ന് പൊലീസ് [NEWS]നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക് [NEWS]

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി...റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ ...പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു... അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് ...എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.....
First published: April 26, 2020, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading