ഇന്റർഫേസ് /വാർത്ത /Film / കരയുന്ന കുട്ടിയെ എടുക്കാന്‍ പോലും താത്പര്യമില്ലാത്ത പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല; ഹരീഷ് പേരടി

കരയുന്ന കുട്ടിയെ എടുക്കാന്‍ പോലും താത്പര്യമില്ലാത്ത പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല; ഹരീഷ് പേരടി

News18 Malayalam

News18 Malayalam

അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ കുറിച്ചുള്ള അറിവില്ലായമയാണെന്ന് അദ്ദേഹം പറയുന്നു.

  • Share this:

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമായ സാറാസിനെ കുറിച്ച നടന്‍ ഹിരീഷ് പേരടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്ര്യത്തിനെ കുറിച്ച് കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നിയെന്ന് ഹരീഷ് പേരടി കുറിച്ചു.

അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ കുറിച്ചുള്ള അറിവില്ലായമയാണെന്ന് അദ്ദേഹം പറയുന്നു.

Also Read-Sara's review | സാറയുടെ സ്വപ്നലോകം; ലോക്ക് ഡൗൺ കാലത്തെ ഒരു പക്കാ 'ന്യൂ ജെൻ' കുടുംബ ചിത്രം

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കല്യാണം എന്ന Establishment നോട് യോജിക്കാതെ തന്നെ ഒരു സ്ത്രിക്ക് അവള്‍ക്ക് തോന്നുന്ന സമയത്ത് ശാസ്ത്രിയമായി..അവള്‍ അറിയാത്ത, ജീവിതത്തില്‍ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബിജം സ്വീകരിച്ച് ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്...എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സബ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്രത്തിനെ കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി..

കരയുന്ന കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാനും പറ്റുന്നില്ല..അവള്‍ കഥ പറയുന്ന സമയത്തൊക്കെ സംഗീതം കൊണ്ട് രംഗങ്ങള്‍ നിശബ്ദമാക്കപ്പെടുന്നുമുണ്ട്..(ചില സിനിമകളില്‍ തെറികള്‍ പറയുമ്പോള്‍ mute ചെയ്യുന്നതുപോലെ)..അന്യന്റെ കുട്ടികളും നമ്മുടെ കുട്ടികളാണെന്ന് കരുതി കേരളം 18 കോടി കൊടുത്ത് താലോലിച്ച ഈ സമയത്ത് സ്വന്തം ശരീരത്തിന്റെ രാഷ്ട്രിയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെ (മുന്നോട്ടുള്ള കുതിപ്പിനെ) കുറിച്ചുള്ള അറിവില്ലായമയാണ്.

പൂര്‍ണ്ണ ഗര്‍ഭിണിയായ പോലീസ് ഓഫീസര്‍ നായകന്റെ മുഖത്തേക്ക് തോക്കുചൂണ്ടി നില്‍ക്കുന്ന നാലാം സീസണ്‍ കഴിഞ്ഞ് ലോകം മുഴുവന്‍ money heistന്റെ അഞ്ചാം സീസണു കാത്തിരിക്കുമ്പോള്‍ ആണ് ഈ സിനിമ..ക്യാമറയേയും സംവിധായകനേയും തട്ടിമാറ്റി കടന്നു പോയ ആദാമിന്റെ വാരിയെല്ലുകള്‍ ജീവിച്ച സ്ഥലത്ത്,വിപ്ലവം നടത്തിയ സ്ഥലത്ത്,എല്ലാ establishment കളെയും അംഗീകരിച്ച പ്രസവിക്കാന്‍ താത്പര്യമില്ലാത്ത,എന്നാല്‍ ഉടനെ പ്രസവിക്കാനും സാധ്യതയുള്ള ഈ രാജകുമാരി..മലയാള സിനിമയുടെ ഒരു രാഷ്ട്രിയ ദൂരെമേയല്ല. നായകന്റെ ലിംഗത്തിന് വിശുദ്ധിയുള്ളതുകൊണ്ട് ചവിട്ടേറ്റുവാങ്ങാന്‍ ഒരു സഹനടന്റെ ലിംഗവും...മനോഹരമായ tail end..

First published:

Tags: Anna Ben, Facebook post, Hareesh Peradi, Sara's movie