HOME » NEWS » Film » ACTOR HARISH PERADI SAYS PINARAYI VIJAYAN WILL RETURN TO POWER

'ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ്; നാളെ പിണറായിയുടെ രണ്ടാം വരവ്’: ഹരീഷ് പേരടി

നാളെ വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പിണറായി വിജയനുണ്ടാകുമെന്നും ഹരീഷ് പേരടി പറയുന്നു.

News18 Malayalam | news18-malayalam
Updated: May 1, 2021, 10:03 PM IST
'ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ്; നാളെ പിണറായിയുടെ രണ്ടാം വരവ്’: ഹരീഷ് പേരടി
ഹരീഷ് പേരടി
  • Share this:
കൊച്ചി: പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലാണ് ഹരീഷ് പേരടി പിണറായി വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. നാളെ വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പിണറായി വിജയനുണ്ടാകുമെന്നും ഹരീഷ് പേരടി പറയുന്നു.

"ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്‌നേഹ സംഗീതം"- ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

Also Read ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് ചെയ്യാത്ത ലാബുകള്‍ക്കെതിരെ നടപടി; മുഖ്യമന്ത്രി

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ


ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്‌നേഹ സംഗീതം.. ഇനി നാളെ ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകിയ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയന്‍ എന്നാണ്..സഖാവാണ്.


'തിങ്കളാഴ്ച സത്യപ്രതിജ്ഞ'; ഭാവനാസമ്പന്നരുടെ വാർത്തയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായുള്ള വാർത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവനാസമ്പന്നരുടെ വാർത്തയാണതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  പ്രതിദിന കോവിഡ് അവലോകനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സത്യപ്രതിജ്ഞ സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നർ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾ ഇതിലും അത് ഇരിക്കട്ടെയെന്നതാണ്. തങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിടടില്ലെന്നാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായുള്ള വാർത്ത പുറത്തു വന്നിരുന്നു. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയെന്നായിരുന്നു വാർത്ത. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നും വാർത്തയിൽ വ്യക്തമാക്കിയിരുന്നു.

രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിർദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അസാധാരണമായ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Published by: Aneesh Anirudhan
First published: May 1, 2021, 10:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories