കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്ക് മൊഞ്ചില്ലാത്ത കാല് സമർപ്പിച്ച് ഹരീഷ് പേരടി

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: September 16, 2020, 6:09 PM IST
കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്ക് മൊഞ്ചില്ലാത്ത കാല് സമർപ്പിച്ച് ഹരീഷ് പേരടി
harish peradi
  • Share this:
ദിവസങ്ങൾക്ക് മുമ്പാണ് മോഡേൺ വസ്ത്രം ധരിച്ചെത്തിയ നടി അനശ്വര രാജനെതിരെ സൈബർ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ഷോർട്ട് വസ്ത്രമണിഞ്ഞ് ഞങ്ങൾക്കും കാലുകളുണ്ട് എന്ന ക്യാംപെയ്ന് നടി റിമ കല്ലിംഗൽ തുടക്കം കുറിച്ചു.

നിരവധി താരങ്ങൾ ഇതിന് പിന്തുണയുമായി എത്തിയിരുന്നു. അഹാന, അനാർക്കലി മരയ്ക്കാർ, അപൂർവ ബോസ്, രജിഷ, നസ്രിയ, അന്ന ബെൻ തുടങ്ങി നിരവധി താരങ്ങൾ കാലുകൾ കാണുന്ന തരത്തിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഫോട്ടോകൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ നടിമാർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഷോർട്ട് ധരിച്ചും ഷർട്ട് ഇടാതെയുമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഹരീഷ് പേരടി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഐക്യദാർഢ്യത്തിന്റെഭാഗമായി അത്രയൊന്നും മൊഞ്ചില്ലാത്ത തന്റെ കാലുകൾ സമർപ്പിക്കുന്നുവെന്നും ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

അനശ്വരക്ക് നേരിട്ടതിനു സമാനമായ സൈബർ ആക്രമണം നടി മീര നന്ദൻ, സാനിയ ഇയ്യപ്പൻ എന്നിവർക്കും നേരിടേണ്ടി വന്നിരുന്നു. ഇതിന് കൃത്യമായി മറുപടി നടിമാർ നൽകിയിരുന്നു.
Published by: Gowthamy GG
First published: September 16, 2020, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading