അഭപ്രാളിയില്‍ ചിരിയുടെ വേലിയേറ്റം തീര്‍ത്ത മലയാളത്തിന്‍റെ പ്രിയനടനും മുൻ എംപിയുമായ ഇന്നസെൻറിന്റേ കല്ലറയിൽ 30 അനശ്വര കഥാപാത്രങ്ങൾ ആലേഖനം ചെയ്ത് കുടുംബം. 26 ന് രാത്രി 10.30 നായിരുന്നു അദ്ദേഹത്തിൻറെ വിയോഗം. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്കാരം നടത്തി.
ഇപ്പോഴിതാ സിനിമാപ്രേമികളുടെ മനസ്സിൽ അദ്ദേഹത്തെ അനശ്വരനാക്കിയ മുപ്പതോളം കഥാപാത്രങ്ങളാണ് ആലേഖനം ചെയ്തത് . മാന്നാർ മത്തായിയും യശ്വന്ത് സഹായിയും (സന്ദേശം) ഉണ്ണിത്താനുമടക്കം (മണിച്ചിത്രത്താഴ്) ഇക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ജൂനിയർ ഇന്നസെന്റിന്റെയും അന്നയുടേയുമാണ് ഈ ആശയം.
Also read-ഇനി ആ ചിരിയില്ല; ഇന്നസെന്‍റിന് വിടചൊല്ലി കലാകേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
രാധാകൃഷ്ണൻ എന്നയാളാണ് ഇത് യാഥാർഥ്യമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രിയും പണിയെടുത്താണ് ആലേഖനം പൂർത്തിയാക്കിയത്. സിനിമാ റീലിന്റെ മാതൃകയിലാണ് പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.