• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാൻസറിനെ ചിരികൊണ്ട് തോൽപ്പിക്കാൻ ഇർഫാൻ: പുതിയ ചിത്രം പങ്കുവെച്ചു

news18india
Updated: July 16, 2018, 1:53 PM IST
കാൻസറിനെ ചിരികൊണ്ട് തോൽപ്പിക്കാൻ ഇർഫാൻ: പുതിയ ചിത്രം പങ്കുവെച്ചു
news18india
Updated: July 16, 2018, 1:53 PM IST
കാൻസറിനെ തുടർന്ന് ലണ്ടനിൽ ചികിത്സയിലുള്ള ബോളിവുഡ് താരം ഇർഫാൻ ഖാൻ ആരാധകർക്കായി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ ടീ ഷർട്ട് ധരിച്ച് ഇയർഫോണും വെച്ച് ഗ്ലാസ് ജനലിന് സമീപം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 51കാരനായ താരം ശാരീരികമായി ക്ഷീണിതനായിട്ടാണ് കാണപ്പെടുന്നതെങ്കിലും മുഖത്ത് സന്തോഷമുണ്ട്.

മാർച്ചിലാണ് തനിക്ക് ന്യൂറോ എൻഡോക്രൈൻ കാൻസറാണെന്ന് ഇർഫാൻ ആരാധകരെ അറിയിച്ചത്. അപൂർവമായ രോഗമാണിതെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ഇർഫാൻ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചികിത്സക്കായി അദ്ദേഹം ലണ്ടനിലെത്തിയത്.

ദുൽഖർ സൽമാൻറെ കന്നി ബോളിവുഡ് ചിത്രം കാർവാൻ ആണ് ഇർഫാന്റെ അടുത്ത ചിത്രം. ഓഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍