• HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan | 'ഈ ചാരനറിയാത്ത ഒരു രഹസ്യവും കൊട്ടാരത്തിലില്ല' പൊന്നിയിന്‍ ശെല്‍വനിലെ ആള്‍വാര്‍ക്കടിയന്‍ നമ്പിയായി ജയറാം

Ponniyin Selvan | 'ഈ ചാരനറിയാത്ത ഒരു രഹസ്യവും കൊട്ടാരത്തിലില്ല' പൊന്നിയിന്‍ ശെല്‍വനിലെ ആള്‍വാര്‍ക്കടിയന്‍ നമ്പിയായി ജയറാം

സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.

  • Last Updated :
  • Share this:
    ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവനിലെ' (Ponniyin Selvan) ജയറാമിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. രാജരാജ ചോളന്‍റെ വിശ്വസ്തനും സഭയിലെ ചാരനുമായ ആള്‍വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചിരുക്കുന്നത്. കഥാപാത്രത്തിന്‍റെ രൂപത്തിലേക്ക് മാറുന്നതിനായി ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.

    മലയാളി താരങ്ങളായ ഐശ്വര്യലക്ഷ്മി, ലാല്‍, റഹ്മാന്‍ എന്നിവരും പൊന്നിയിന്‍ സെല്‍വനില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്.





    500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

    Also Read :- പൊന്നിയിന്‍ സെല്‍വനിലെ 'പൂങ്കുഴലി'യായി ഐശ്വര്യലക്ഷ്മി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

    വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

    Also Read- ചരിത്രമാകുമോ പൊന്നിയിന്‍ സെല്‍വന്‍?

    കുന്ദവൈ എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ദവൈ. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും. പി.ആർ.ഒ. - ശബരി.
    Published by:Arun krishna
    First published: