ഇന്റർഫേസ് /വാർത്ത /Film / PS-2 | ആഴ്വാര്‍ക്കടിയാന്‍ നമ്പി 'കാളാമുഖന്‍' ആയപ്പോള്‍; പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പുത്തന്‍ ലുക്കില്‍ ജയറാം

PS-2 | ആഴ്വാര്‍ക്കടിയാന്‍ നമ്പി 'കാളാമുഖന്‍' ആയപ്പോള്‍; പൊന്നിയിന്‍ സെല്‍വന്‍ 2 ലെ പുത്തന്‍ ലുക്കില്‍ ജയറാം

ചിത്രത്തിലെ ഏറ്റവും സുപ്രധാന കഥാപാത്രമായ ആഴ്വാര്‍ക്കടിയാന്‍ നമ്പിയെ അവതരിപ്പിക്കുന്ന മലയാളി താരം ജയറാമാണ്

ചിത്രത്തിലെ ഏറ്റവും സുപ്രധാന കഥാപാത്രമായ ആഴ്വാര്‍ക്കടിയാന്‍ നമ്പിയെ അവതരിപ്പിക്കുന്ന മലയാളി താരം ജയറാമാണ്

ചിത്രത്തിലെ ഏറ്റവും സുപ്രധാന കഥാപാത്രമായ ആഴ്വാര്‍ക്കടിയാന്‍ നമ്പിയെ അവതരിപ്പിക്കുന്ന മലയാളി താരം ജയറാമാണ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ രണ്ടാം ഭാഗം നാളെ തിയേറ്ററുകളിലെത്തും. തമിഴിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ ആദ്യഭാഗം 2022 സെപ്റ്റംബര്‍ 30നാണ് തിയേറ്ററികളിലെത്തിയത്. ഗംഭീര കളക്ഷനുമായി ആദ്യ ഭാഗം നേടിയ വിജയം ആവര്‍ത്തിക്കുക എന്നതാണ് മണിരത്നത്തിന്‍റെ ലക്ഷ്യം.

ചോളരാജവംശത്തില്‍ അരങ്ങേറിയ കുടിപ്പകയുടെയും അധികാര തര്‍ക്കത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥപറയുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലീപാല, ശരത് കുമാര്‍, പാര്‍ഥിപന്‍, റഹ്മാന്‍, ബാബു ആന്‍റണി, ലാല്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിലെ ഏറ്റവും സുപ്രധാന കഥാപാത്രമായ ആഴ്വാര്‍ക്കടിയാന്‍ നമ്പിയെ അവതരിപ്പിക്കുന്ന മലയാളി താരം ജയറാമാണ്.  രസികനും വിഷ്ണുഭക്തനുമായ നമ്പി ചോളരാജാക്കന്മാരുടെ ചാരനും കൂടിയാണ്. വന്ദിയതേവനെ അവതരിപ്പിക്കുന്ന കാര്‍ത്തിയുമൊത്തുള്ള ജയറാമിന്‍റെ കോമ്പിനേഷന്‍ സീനുകള്‍ പിഎസ് 1-ല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

' isDesktop="true" id="598416" youtubeid="3iwzkDxnfao" category="film">

ഇപ്പോഴിതാ രണ്ടാം ഭാഗത്തില്‍ മറ്റൊരു ഗംഭീര ലുക്കിലും നടന്‍ ജയറാം പ്രത്യക്ഷപ്പെടുന്നുണ്ട്. കുടുമയും പൂണുലും കുടവയറുമുള്ള ആഴ്വാര്‍ക്കടിയാന്‍ നമ്പി ‘കാളാമുഖന്‍’ എന്ന അഘോരിയുടെ വേഷത്തിലെത്തുന്ന രംഗം സ്നീക് പീക്കായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജയറാം തന്നെ തന്‍റെ കാളാമുഖന്‍ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

തമിഴിന് പുറമെ മലയാളം,തെലുങ്ക്, ഹിന്ദി,കന്നട ഭാഷകളില്‍ റീലിസിനെത്തുന്ന ചിത്രം ശ്രീഗോകുലം മൂവിസാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. മണിരത്നത്തിന്‍റെ മദ്രാസ് ടോക്കീസും സുബ്ബാസ്കരന്‍റെ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ ഒരുക്കുന്ന ഗാനങ്ങളാണ് പൊന്നിയിന്‍ സെല്‍വന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം.

First published:

Tags: Actor Jayaram, Mani Ratnam, Ponniyin Selvan