Jayaram on Instagram | ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് തുറന്ന് ജയറാം; തുടക്കം വീഡിയോ പോസ്റ്റ്
Actor Jayaram opens his official Instagram account | പുതിയ അക്കൗണ്ടിൽ ജയറാം ഫോളോ ചെയ്യുന്നത് ഏഴു പേരെ

ജയറാം
- News18 Malayalam
- Last Updated: November 27, 2020, 1:53 PM IST
ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടൻ ജയറാം. വരവറിയിച്ചുകൊണ്ട് ആദ്യപടിയായി ഒരു ചെറിയ വീഡിയോ ജയറാം പോസ്റ്റ് ചെയ്തു. അച്ഛന്റെ പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മുൻപും ജയറാമിന്റെ പേരിൽ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു. actorjayaram_official എന്നാണ് ജയറാമിന്റെ ഔദ്യോഗിക ഹാൻഡിൽ.
ജയറാമിന് ആദ്യ മണിക്കൂറുകളിൽ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചു കഴിഞ്ഞു. ജയറാം ഫോളോ ചെയ്യുന്നത് ഏഴു പേരെയാണ്; മോഹൻലാൽ, മമ്മൂട്ടി, പ്രഭാസ്, അല്ലു അർജുൻ, ഭാര്യ പാർവതി, മക്കൾ കാളിദാസ്, മാളവിക എന്നിവരെയാണ് ജയറാം ഫോളോ ചെയ്യുന്നത്.
'പുത്തൻ പുതു കാലൈ' എന്ന വെബ്സീരീസിൽ ജയറാമും മകൻ കാളിദാസും വേഷമിട്ടിരുന്നു. ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉർവശിയുടെത് കല്യാണി പ്രിയദർശനും.
'നമോ' എന്ന ജയറാം ചിത്രം റിലീസിനായി തയാറെടുക്കുകയാണ്. സംസ്കൃത ചിത്രമായ 'നമോ'യിൽ ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുക.

View this post on Instagram