മമ്മൂട്ടി ജയറാമിനെ 'ഗോപാലാ' എന്നു വിളിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ത് ?

Why Mammootty call Jayaram as Gopala | സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിൻ്റെ ബ്രാൻഡ് അംബാസിഡറായി ജയറാമിനെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് പത്ത് വർഷമായി അധികമാർക്കുമറിയാതെ സൂക്ഷിക്കുന്ന ആ കാര്യം താരം വെളിപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: March 2, 2020, 10:34 PM IST
മമ്മൂട്ടി ജയറാമിനെ 'ഗോപാലാ' എന്നു വിളിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ത് ?
jayaram farm
  • Share this:
സമ്മർ ഇൻ ബത് ലഹേം എന്ന സിനിമയിൽ നടൻ ജയറാം ഊട്ടിയിലെ രവി ശങ്കർ എന്ന ഡയറി ഫാം നടത്തിപ്പുകാരനായി അഭിനയിച്ചത് തട്ടിപ്പായിരുന്നു. രവി ശങ്കറിന്റെ സുഹൃത്തായ ഡെനിസി (സുരേഷ് ഗോപി)ന്റെതായിരുന്നു ബെത്ലെഹം എന്ന ആ ഫാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒന്നാന്തരം ക്ഷീരകർഷകനാണ് ജയറാം.

സിനിമാ മേഖലയിലടക്കം അധികമാർക്കും അറിയാത്ത ആ രഹസ്യം ജയറാം വെളിപ്പെടുത്തിയത് ഇന്നാണ്. അറുപത് പശുക്കളെ വളർത്തുന്ന ക്ഷീര കർഷകനാണ് താൻ. ആനന്ദ് ഫാം എന്നാണ് ജയറാമിന്റെ ഫാമിന്റെ പേര്. അമ്മൂമ്മ ആനന്ദവല്ലിയമ്മയുടെ പേരാണ് ഫാമിന് നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫീഡ്സിൻ്റെ ബ്രാൻഡ് അംബാസിഡറായി ജയറാമിനെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് പത്ത് വർഷമായി അധികമാർക്കുമറിയാതെ സൂക്ഷിക്കുന്ന ആ കാര്യം താരം വെളിപ്പെടുത്തിയത്. ജയറാമിൻ്റെ ഫാമിനെ മികച്ച ഫാമായി കേരള ഫീഡ്സ്  തെരഞ്ഞെടുത്തിൻ്റെ സാക്ഷ്യപത്രവും ചടങ്ങിൽ സമ്മാനിച്ചു.

പെരുമ്പാവൂർ തോട്ടുവായിലുള്ള ആറ് ഏക്കർ സ്ഥലത്താണ് ഫാം. അഞ്ച് പശുക്കളുമായി പത്ത് വർഷം മുൻപാണ് ഫാം ആരംഭിച്ചത്. കർണ്ണാടകയിലെ  കൃഷ്ണഗിരി, ഹുസൂർ  എന്നിവിടങ്ങളിൽ ജയറാം നേരിട്ട് പോയാണ് പശുവിനെ വാങ്ങുന്നത്. കൂടുതലും എച്ച്.എഫ്. ഇനത്തിലുള്ള പശുക്കൾ. ജഴ്സി, സിന്ധി തുടങ്ങി വിവിധ ഇനത്തിലുള്ള വേറെയും പശുക്കൾ ഫാമിലുണ്ട്. പക്ഷേ ഇവയുമായി ചേരാത്തതിനാൽ നാടൻ ഇനങ്ങളെ വളർത്തുന്നില്ല. സിനിമാ അഭിനയത്തിൻ്റെ തിരക്കിനിടയിലും ജയറാം പശുക്കളുടെ ക്ഷേമം അന്വേഷിക്കാൻ മറക്കാറില്ല.

ജയറാം 'മൃഗഡോക്ടർ'

പശുക്കൾക്ക് തീറ്റ കൊടുക്കുന്നത് മുതൽ പ്രസവം എടുക്കുന്നതിൽ വരെ എക്സ്പർട്ടാണ് താനെന്ന് ജയറാം അവകാശപ്പെടുന്നു. പ്രസവ സമയത്ത് അപൂർവ്വമായേ മൃഗ ഡോക്ടറുടെ സേവനം ജയറാം തേടാറുള്ളൂ. അറുപത് പശുക്കൾക്കും ചെല്ലപ്പേരുണ്ട്. ഗംഗ, യമുന, കാവേരി തുടങ്ങി നദികളുടെ പേരാണ് മിക്കതിനും.  താൻ പേര് വിളിക്കുമ്പോൾ പശുക്കൾ തിരിച്ചറിയുന്നുണ്ടെന്നും ജയറാം അവകാശപ്പെടുന്നു. സിനിമാ അഭിനയത്തിൻ്റെ ഇടവേളകളിൽ ജയറാം ഓടിയെത്തുന്നത് പെരുമ്പാവൂരിലെ ഫാമിലേക്കാണ്. സഹായിക്കാൻ ഇവിടെ അഞ്ച് ജോലിക്കാരുണ്ട്.

ഒരു ദിവസം 300 ലിറ്റർ പാൽ

ഒരു ദിവസം ശരാശരി 300 ലിറ്റർ പാലാണ് ഫാമിലെ ഉത്പാദനം. അടുത്തുള്ള സൊസൈറ്റിക്കാണ് പാൽ നൽകുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഫാമിലെത്തി ദിവസവും പാൽ വാങ്ങുന്നവരും ഉണ്ട്. വിദേശ ഫാമുകൾ സന്ദർശിച്ച് അവിടെയുള്ള മാതൃകയിലാണ് ആനന്ദ് ഫാം തയ്യാറാക്കിയിരിക്കുന്നത്. പശുക്കളെ പരമാവധി അഴിച്ചു വിട്ടാണ് ഇവിടെ വളർത്തുന്നത്.  ഇപ്പോൾ ലാഭകരമായിട്ടാണ് ഫാം പ്രവർത്തിക്കുന്നതെന്നും ജയറാം സാക്ഷ്യപ്പെടുത്തുന്നു. വൃത്തിക്കാണ് ജയറാമിൻ്റെ ഫാമിലെ മുന്തിയ പരിഗണന.

പ്രളയം  തകർത്ത ഫാമിനെ വീണ്ടും കെട്ടിപ്പടുത്തുപെരിയാറിൻ്റെ തീരത്തുള്ള ഫാം 2018ലെ ആദ്യ പ്രളയത്തിൽ  പൂർണ്ണമായും തകർന്നു. വെള്ളം കയറിത്തുടങ്ങിയതോടെ പശുക്കളെ എല്ലാം അഴിച്ചുവിട്ടു. അതിന് രണ്ട് ദിവസം മുൻപേ ദുരന്തം മുൻകൂട്ടി അറിഞ്ഞ പശുക്കൾ ആഹാരം കഴിക്കാതെയായി. ഫാം ഇല്ലാതായെങ്കിലും പശുക്കളുടെ കാലുകൾ മാത്രമേ വെള്ളത്തിൽ മുങ്ങിയുള്ളൂ. പതിനഞ്ചോളം പശുക്കളുടെ ഗർഭം ആ പ്രളയത്തിൽ അലസിപ്പോയി. അന്ന് നിരാശനായെങ്കിലും വീണ്ടും ഫാം കെട്ടിപ്പടുത്തുകയായിരുന്നു.

ആനന്ദ് ഫാം ഹൈടെക് 

ഫാമിലെ മാലിന്യങ്ങളിൽ നിന്നും പശുവിൻ്റെ ചാണകത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബയോഗ്യാസിൽ നിന്നാണ് ആനന്ദ് ഫാമിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പുല്ല് അരിയാനും വെള്ളം പമ്പു ചെയ്യാനുമൊക്കെയുള്ള വൈദ്യുതി ഇതിൽ നിന്ന് കിട്ടും. ഫാമിലെ മലിനജലം ഉപയോഗിച്ച് പശുക്കൾക്ക് ആവശ്യമായ പുല്ലും ഇവിടെ വളർത്തുന്നു. മറ്റ് മാലിന്യങ്ങൾ കത്തിച്ച് കിട്ടുന്ന മരം ആ പ്രദേശത്തെ സസ്യങ്ങൾക്ക് വളമാകും. സാധാരണ ഫാമുകളേക്കാൾ ഉയരവും വീതിയും ആനന്ദ് ഫാമിനുണ്ട്.
First published: March 2, 2020, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading