നടന് ജയറാമിന് (Jayaram) കോവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്.
മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്ന് ജയറാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും താരം പറഞ്ഞു.
താന്‍ ശുശ്രൂഷകള്‍ ആരംഭിച്ചെന്നും എല്ലാവരെയും പെട്ടെന്ന് തന്നെ നേരില്‍ കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.