കൊച്ചി: നടന് ജയസൂര്യയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ എറണാകുളത്തെ ലൊക്കേഷനില്‍ വച്ചാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചുവീഴുകയായിരുന്നു.
മുൻപ് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ വി പി സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റൻ സിനിമയുടെ ചിത്രീകരണത്തിനിടെയും ജയസൂര്യക്ക് പരിക്കേറ്റിരുന്നു. അന്ന് ഫുട്ബോൾ മത്സരം ചിത്രീകരിക്കുന്നതിനിടെ വലതുകാലിന് പരിക്കേൽക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.