പൈററ്റ്സ് ഓഫ് ദി കരീബിയന്‍ (Pirates of the Caribbean) ചിത്രത്തിലെ ക്യാപ്റ്റന്‍ ജാക്ക് സ്പോരോയെ (Captain Jack Sparrow) അവിസ്മരണീയമാക്കിയ വിഖ്യാത നടന് ജോണി ഡെപ്പ് (Johnny Depp) ഹോട്ടല്‍ ജീവനക്കാരന് ടിപ്പായി നല്‍കിയത് 48 ലക്ഷം രൂപ. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ പ്രമുഖനായ ജോണി ഡെപ്പ് ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ പ്രവര്‍ത്തിക്കുന്ന വാരണാസി എന്ന ഇന്ത്യന്‍ റസ്റ്റോറന്റിലെത്തിയപ്പോളാണ് ജീവനക്കാര്‍ക്ക് ടിപ്പായി വന്‍തുക അദ്ദേഹം നല്‍കിയത്.
അടുത്തിടെ മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ജോണി ജെപ്പിന് അനുകൂല വിധി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വിജയം ആഘോഷിക്കാന്‍ സുഹൃത്തും ഗിറ്റാറിസ്റ്റുമായ ജെഫ് ബെക്കിനൊപ്പം ബ്രിട്ടനില്‍ ഉല്ലാസയാത്രയിലാണ് താരം.
ഇന്ത്യൻ ഭക്ഷണവും കോക്ടെയിലും റോസ് ഷാംപെയ്നുമാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. ഭക്ഷമം കഴിച്ച് മടങ്ങുന്നതിന് മുന്‍പാണ് ജീവനക്കാരെയെല്ലാം ഞെട്ടിച്ച് 48 ലക്ഷം രൂപ ഇരുവരും ചേർന്ന് ടിപ്പ് നൽകിയത്.
ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വളരെ യാദൃച്ഛികമായാണ് വന്നതെന്ന് വാരണാസി ഹോട്ടലിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന് പറഞ്ഞു.ആരെങ്കിലും കളിയാക്കുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ജോണി ഡെപ്പിന്റെ സുരക്ഷാ സംഘം ഹോട്ടലില്‍ വന്ന് കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ഹോട്ടല്‍ പൂര്‍ണമായും ജോണി ഡെപ്പിന് വേണ്ടി ബുക്ക് ചെയ്യുകയായിരുന്നു. ജോണി ഡെപ്പും കൂട്ടരും ഭക്ഷണം നന്നായി ആസ്വദിച്ചെന്നും അദ്ദേഹം ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയെന്നും ഹുസ്സൈൻ പറഞ്ഞു.
മൂന്ന് മണിക്കൂറോളം അദ്ദേഹവും സുഹൃത്തുക്കളും ഹോട്ടലില്‍ ചെലവഴിച്ചു. ഹോട്ടല്‍ മാനേജരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും കുശലാന്വേഷണം നടത്തി. പ്രമുഖ ഗിറ്റാറിസ്റ്റായ ജെഫ് ബെക്കടക്കം 21 പേരാണ് ജോണി ഡെപ്പിനോടൊപ്പം ഉണ്ടായിരുന്നത്. ജോണി ഡെപ്പ് വളരെ മാന്യമായാണ് ഹോട്ടല്‍ ജീവനക്കാരോട് പെരുമാറിയതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.
മുൻ ഭാര്യ ആംബർ ഹേർഡുമായുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് വിജയം
മുൻഭാര്യ ആംബർ ഹേർഡുമായുള്ള (Amber Heard) അപകീർത്തി കേസ് പോരാട്ടത്തിൽ ജോണി ഡെപ്പിന് (Johnny Depp) വിജയം. അപകീർത്തിപ്പെടുത്തലിന് 10 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകിയതിനാൽ ജൂറി "എനിക്ക് എന്റെ ജീവിതം തിരികെ തന്നു" എന്ന് ഡെപ്പ് പ്രതികരിച്ചു.
വാഷിംഗ്ടൺ പോസ്റ്റിലെ തന്റെ OP-ed ലെ ഗാർഹിക പീഡന ആരോപണങ്ങളിലൂടെ ആംബർ അപകീർത്തിപ്പെടുത്തിയെന്ന് ജോണി വിജയകരമായി തെളിയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ആറാഴ്ചയായി നടന്ന കേസിൽ ചൊവ്വാഴ്ച രാത്രി, വെർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലെ ജൂറിയാണ് വിധി പ്രസ്താവിച്ചത്.
വിധി വന്നതിന് ശേഷം ജോണി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു പ്രസ്താവന പുറത്തിറക്കി. "ആറ് വർഷം മുമ്പ്, എന്റെ, എന്റെ മക്കളുടെ ജീവിതം, എന്നോട് ഏറ്റവും അടുത്തവരുടെ, വർഷങ്ങളോളം എന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെയെല്ലാം ജീവിതം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ എന്നെന്നേക്കുമായി മാറ്റിമറിച്ചു."
"തെറ്റായതും വളരെ ഗുരുതരവും കുറ്റകരവുമായ ആരോപണങ്ങൾ മാധ്യമങ്ങൾ മുഖേന എനിക്കെതിരെ ചുമത്തി. ഇത് വിദ്വേഷകരമായ ഉള്ളടക്കത്തിന്റെ അനന്തമായ പ്രവാഹത്തിന് കാരണമായി. എനിക്കെതിരെ ഒരു കുറ്റവും ചുമത്തിയില്ലെങ്കിലും, അത് ക്ഷണനേരത്തിൽ എന്റെ ജീവിതത്തെയും കരിയറിനെയും ആഘാതമേൽപ്പിച്ചു. ആറ് വർഷത്തിന് ശേഷം ജൂറി എനിക്ക് എന്റെ ജീവിതം തിരിച്ചു തന്നു. ഞാൻ ശരിക്കും വിനയാന്വിതനാണ്," അദ്ദേഹം എഴുതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.