നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പാടടാ..... ആ ഞാൻ പാടൂടാ.....'; ജോജു മാസല്ല, മരണമാസ്

  'പാടടാ..... ആ ഞാൻ പാടൂടാ.....'; ജോജു മാസല്ല, മരണമാസ്

  സദസിൽ നിന്നുയർന്ന കമന്റിന് അതേ നാണയത്തിൽ മറുപടി പറയുകയാണ് ജോജു

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടനായിരിക്കുകയാണ് ജോസഫിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിച്ച ജോജു ജോർജ്. ഹാസ്യനടനായും വില്ലനായും ചെറുറോളുകളിലുമെല്ലാം മലയാള സിനിമയില്‍ സജീവസാന്നിധ്യമായ ജോജു അത്ഭുതപ്പെടുത്തിയ ചിത്രമാണ് ജോസഫ്. ചിത്രത്തിൽ ജോജു പാടിയ 'പാടത്തിന്റെ ഓരത്ത് എന്നും അവൾ' എന്നുതുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. ഈ പാട്ട് ഏതോ വേദിയിൽ അവതരിപ്പിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. മ്യൂസിക് ഇല്ലാതെ പാടാമെന്ന് ജോജു പറയുന്നതിനിടെ സദസ്സിൽ നിന്നും 'നിങ്ങള് പാടടാ' എന്ന് ആരോ വിളിച്ചുപറയുകയായിരുന്നു. ഒട്ടും അമാന്തിക്കാതെ ജോജുവിന്റെ മറുപടിയുമെത്തി -'ആ ഞാൻ പാടൂടാ'. നിറഞ്ഞ കൈയടിയാണ് സദസിൽ നിന്ന് ഈ സമയം ഉയർന്നത്. തുടർന്ന് ജോജു പാടുന്നതും കാണാം.

        
   View this post on Instagram
    

   Joju George 🔛For more updates please support us. Follow👉@massentry_


   A post shared by mass entry (@massentry_) on


   ജോജുവിന്റെ ലാളിത്യത്തെപറ്റിയുള്ള ചർച്ചകൾ ഉയർത്തുകയാണ് ഈ വീഡിയോ. ജീവിതത്തിന്റെ പാതി മുക്കാൽ ജീവിതവും കഷ്ടപാടുകളിലൂടെ ഒരു സാധാരണക്കാരനായി ആണ് അദ്ദേഹം ജീവിച്ചത്. അതുകൊണ്ട് തന്നെയാകണം താര ജാഡകളുടെ ഈ കാലത്തു ഒരു സാധാരണക്കാരനെ പോലെ തന്നെ പെരുമാറാൻ ഈ മനുഷ്യന് കഴിയുന്നതെന്ന് നിരവധിപേർ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

   First published:
   )}