ഇന്റർഫേസ് /വാർത്ത /Film / 'അനീതിക്കെതിരെ ശബ്ദിക്കുന്നവരാണ് സൂപ്പര്‍ സ്റ്റാറെങ്കില്‍ അത് ഞാനാണ്'; ജോയ് മാത്യു

'അനീതിക്കെതിരെ ശബ്ദിക്കുന്നവരാണ് സൂപ്പര്‍ സ്റ്റാറെങ്കില്‍ അത് ഞാനാണ്'; ജോയ് മാത്യു

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളില്‍ നിലപാടെടുക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ എന്ന പരിപാടിയില്‍ ജോയ് മാത്യുവും പങ്കെടുത്തിരുന്നു. വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ ജോയ് മാത്യു പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

Also Read- അയോഗ്യതക്ക് ശേഷം ആദ്യമായി രാഹുലും പ്രിയങ്കയും വയനാട്ടിൽ; വൻ സ്വീകരണം

അനീതിക്കെതിരെ ശബ്ദിക്കാന്‍ ആര്‍ജ്ജവമുള്ളവരാണ് സൂപ്പര്‍ സ്റ്റാറുകളെങ്കില്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ താനാണെന്ന് ജോയ് മാത്യു പറഞ്ഞു. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജോയ് മാത്യുവിന്‍റെ വാക്കുകള്‍

ഞാൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല. ഇപ്പോൾ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങും. അക്കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാത്ത ആളാണ് ഞാൻ. ഞാനൊരു കലാകാരനാണ്, ഒരു നടനാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനപ്പോൾ പൊതുസ്വത്താണ്.

എന്റെ സിനിമ കോൺ​ഗ്രസുകാർ മാത്രം കാണണം, കമ്യൂണിസ്റ്റുകാർ കാണേണ്ട, എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ജനങ്ങളുടെ സ്വത്താണ്. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണുന്നതും എന്റെ എഴുത്ത് വായിക്കുന്നതും ജനങ്ങളാണ്. അതിൽ വേർതിരിവില്ല. ജാതി- വംശ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാൻ അങ്ങനെ കാണുന്നുമില്ല. നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് ‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുകയെങ്കിൽ, ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണ്.

First published:

Tags: Congress, Joy mathew, Malayalam film news