• HOME
  • »
  • NEWS
  • »
  • film
  • »
  • 'വേറെ നല്ല ക്ലബ്ബിൽ അംഗമാണ്; ക്ലബ്ബാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ചേരില്ലായിരുന്നു'; AMMA യിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു

'വേറെ നല്ല ക്ലബ്ബിൽ അംഗമാണ്; ക്ലബ്ബാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ചേരില്ലായിരുന്നു'; AMMA യിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു

ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ട. അംഗത്വ ഫീ ആയി നൽകിയ ഒരു ലക്ഷത്തോളം രൂപ  തിരിച്ചു തരണം

ജോയ് മാത്യു

ജോയ് മാത്യു

  • Last Updated :
  • Share this:
    തൃശ്ശൂർ: താരസംഘടനയായ AMMA ക്ലബ്ബ് ആണെന്ന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. ക്ലബ്ബ് ആയ AMMA യിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. സന്നദ്ധ സംഘടനയായതു കൊണ്ടാണ് അംഗത്വമെടുത്തതെന്നും വേറെ നല്ല ക്ലബ്ബിൽ അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

    ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് കാട്ടി സെക്രട്ടറിയ്ക്കു കത്തെഴുതി. അംഗത്വ ഫീ ആയി നൽകിയ ഒരു ലക്ഷത്തോളം രൂപ  തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. AMMA സെക്രട്ടറി വിവരക്കേട് പറയുകയാണ്, അത് തിരുത്തണം.

    നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. വിവരമില്ലാത്തവരാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.

    ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങളും വ്യത്യസ്തമാണ്. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്‍റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. എന്നാൽ തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. ഇവിടെ അങ്ങനെയല്ല, വിരുദ്ധാഭിപ്രായങ്ങളും കുറവാണ്.

    Also Read-AMMA ക്ലബ്ബ് അല്ല, ചാരിറ്റബിൾ സൊസൈറ്റി; വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടെ: ഗണേഷ് കുമാർ

    നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. അദ്ദേഹത്തിന് അതിന്റെ പകയുണ്ടാകാം.
    Also Read-'ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല'; AMMA ഒരു ക്ലബ്ബ് തന്നെയല്ലേ ?; ഇടവേള ബാബു

    ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ് എന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ടാകാം. പറയുന്ന കാര്യങ്ങളിലും ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണമെന്നും അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ല.

    അതേസമയം, AMMA ക്ലബ്ബ് അല്ലെന്ന നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ പരാമർശത്തിന് മറുപടിയുമായി ജനറൽ സെക്രട്ടറി ഇടവേള ബാബു. ഗണേഷ് കുമാറിനുള്ള കത്തിലാണ് ഇടവേള ബാബുവിന്റെ മറുപടി.

    ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി താൻ കാണുന്നില്ലെന്ന് പറഞ്ഞ ഇടവേള ബാബു 'ക്ലബ്ബ്' എന്നതിന്റെ വ്യാഖ്യാനവും വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന നിർവചനവും കത്തിൽ ചേർത്തിട്ടുണ്ട്.

    ഇന്നലെയാണ് കൊച്ചിയിൽ AMMAയുടെ വാർഷിക ജനറൽ ബോഡി ചേർന്നത്. യോഗത്തിൽ വിജയ് ബാബുവും പങ്കെടുത്തിരുന്നു. യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമായ കാരണങ്ങളില്ലാതെ നടൻ വിജയ്ബാബുവിനെ പുറത്താക്കാനാവില്ലെന്നായിരുന്നു നേതൃത്വം പറഞ്ഞത്. വിവിധ ക്ലബ്ബുകളിൽ അംഗമായ അദ്ദേഹത്തെ മറ്റു ക്ലബ്ബുകൾ പുറത്താക്കിയിട്ടില്ലെന്നും അമ്മയും ഒരു ക്ലബ്ബാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
    Published by:Naseeba TC
    First published: