അന്ന് ഞാനൊരു സ്വതന്ത്ര പത്രപ്രവത്തകൻ ആയിരുന്നു!
കോളേജ് വിദ്യാഭ്യാസത്തിനും ഒരു ജോലിക്കുമിടയിൽ അത്യാവശ്യം വായനയും കുത്തിക്കുറിക്കലുകളുമുള്ള ചെറുപ്പക്കാർ അക്കാലത്തു അണിഞ്ഞിരുന്ന ഒരു ക്ളീഷേ വേഷമായിരുന്നു അത്. അങ്ങനെയാണ് ഞാനും "പത്രപ്രവർത്തകൻ" ആയത് !
ടെലിവിഷൻ പരമ്പരകളിലെ സൂപ്പർ താരമായിരുന്നു രവി ചേട്ടൻ അന്ന്. വളരെ ക്ലേശിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെ ഫോൺ നമ്പർ സംഘടിപ്പിച്ചത്. അപ്പോയ്ന്റ്മെന്റ് തന്നു. കോട്ടയത്തുനിന്നും ഒരു vip alpha suitcaseഉം പിടിച്ച് എന്റെ യാഷിക ഓട്ടോ ഫോക്കസ് ക്യാമറയിൽ ഒരു പുതിയ റോൾ ഫിലിമും നിറച്ചു തലസ്ഥാന നഗരിയിലേക്ക് ട്രെയിൻ കയറി.
വീട്ടിലെത്തി കാളിംഗ് ബെൽ അടിച്ചു. അരക്കയ്യൻ ബനിയനും മുണ്ടും ധരിച്ച ഒരാൾ വാതിൽ തുറന്നു. ആരാണെന്നു എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു "പേര് കിഷോർ സത്യ, രവി വള്ളത്തോൾ സർ ഒരു അഭിമുഖത്തിന് സമയം തന്നിരുന്നു. "ഓ... പറഞ്ഞിരുന്നു.. പേര് കേട്ടപ്പോൾ മലയാളിയാവുമെന്നു കരുതിയില്ല, വരൂ ഇരിക്കു... "അദ്ദേഹം ക്ഷണിച്ചു.
ആകാശവാണി നാടകങ്ങളിലൂടെ ചിരപരിചിതമായ ആ ശബ്ദത്തിനുടമ രവി ചേട്ടന്റെ പിതാവ് ടി. എൻ. ഗോപിനാഥൻ നായർ സർ ആയിരുന്നു അത്.
അല്പ നിമിഷങ്ങൾക്കകം തന്നെ നിറഞ്ഞ ചിരിയുമായി രവിച്ചേട്ടൻ എത്തി. താരജാഡ തെല്ലുമില്ലാതെ ചിര പരിചിതനായ ഒരു സുഹൃത്തിനോട് എന്നവണ്ണം അദ്ദേഹം എന്നോട് സംസാരിച്ചു. ഒരു ആഭിമുഖമാണെന്ന് ഒരിക്കലും തോന്നിയതേയില്ല.
പിന്നീട് അദ്ദേഹത്തെ കാണുന്നത് "കഴകം" എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. വളരെ വികാരനിർഭരമായ ഒരു രംഗത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു സർക്കാർ ആശുപത്രിയിൽ നടക്കുകയായിരുന്നു. കട്ട് പറഞ്ഞിട്ടും കഥാപാത്രത്തെ അദ്ദേഹം മനസിൽ നിന്നും ഇറക്കി വിട്ടില്ല. ആ രംഗം ചിത്രീകരിച്ചു തീരുന്നതുവരെ ആ കഥാപാത്രം മാത്രമായി അദ്ദേഹം നിലകൊണ്ടു.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]പിന്നീട് ഏറെക്കാലം കഴിഞ്ഞു ഞാനും ഒരു നടനായി. ഒന്നിച്ചു അഭിനയിക്കുവാൻ അവസരം കിട്ടിയില്ലെങ്കിലും താര സംഘടനയുടെ വാർഷിക യോഗങ്ങളിലും മറ്റ് പല പരിപാടികളിലും വച്ചു രവി ചേട്ടനെ പലവട്ടം കണ്ടു. ഓരോ കാഴ്ചയിലും സ്നേഹവും വാത്സല്യവും ആവോളം അനുഭവിച്ചു.
അവസാനം കാണുന്നത് ആദ്യം കണ്ടതുപോലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു രവിച്ചേട്ടന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ആളെ ഓർമ്മിച്ചെടുക്കാൻ ആവാതിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിക്ക് ആദ്യം കണ്ടപ്പോഴുള്ള അതെ നൈർമല്യമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.