മുതിർന്ന താരങ്ങൾക്ക് പകരം യുവാവായ ശിഷ്യനെ പ്രധാന നടനാക്കിയ കാവാലം; ഗുരുനാഥന്റെ ഓർമ്മയിൽ കൃഷ്ണൻ ബാലകൃഷ്ണൻ

ഗുരുനാഥൻ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മയിൽ ചലച്ചിത്ര-സീരിയൽ താരം കൃഷ്ണൻ ബാലകൃഷ്ണൻ

News18 Malayalam | news18-malayalam
Updated: June 27, 2020, 5:40 PM IST
മുതിർന്ന താരങ്ങൾക്ക് പകരം യുവാവായ ശിഷ്യനെ പ്രധാന നടനാക്കിയ കാവാലം; ഗുരുനാഥന്റെ ഓർമ്മയിൽ കൃഷ്ണൻ ബാലകൃഷ്ണൻ
കാവാലം, കൃഷ്ണൻ
  • Share this:
നെടുമുടി വേണു, ഭരത് ഗോപി, കലാധരൻ എന്നിങ്ങനെ പോവുന്നു കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിൽ നായകവേഷം കെട്ടി പിന്നീട് മുഖ്യധാരാ സിനിമയിലും സീരിയൽ രംഗത്തും തിളങ്ങിയ അഭിനയ പ്രതിഭകളുടെ പട്ടിക.

Also read: | അലി അക്ബറിന്റെ ചിത്രത്തിന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും

ഒരുകാലത്ത് മുതിർന്ന മുൻനിര നായകന്മാർ അരങ്ങുവാണിരുന്ന കാവാലം നാരായണപ്പണിക്കരുടെ സോപാനം തിയേറ്ററിന്റെ നാടകത്തിൽ യുവാവായ തനിക്ക് നായകവേഷം ലഭിച്ചതിനെപ്പറ്റി ചലച്ചിത്ര-സീരിയൽ താരം കൃഷ്ണൻ ബാലകൃഷ്ണൻ ഓർക്കുന്നു. 'പൊറനാടി' എന്ന നാടകത്തിലാണ് കൃഷ്ണന് അത്തരമൊരു അവസരം ലഭിച്ചത്. കാവാലത്തിന്റെ നാലാം ഓർമ്മവാർഷികത്തിൽ കൃഷ്ണൻ അതേപ്പറ്റി വിശദീകരിക്കുന്നു.ഉറങ്ങാതെ കിടന്ന ഒരു രാവ് പുലർന്നപ്പോൾ കൃഷ്ണൻ എന്ന ശിഷ്യന് ഗുരു കാവാലം വച്ചുനീട്ടിയ റോളാണ് 'പൊറനാടി' എന്ന നായക കഥാപാത്രം. അപ്പോഴും മുതിർന്ന താരങ്ങൾ ഇല്ലാതെയിരുന്നിട്ടല്ല. ഒരു പഴയകാല ആചാരത്തിന്റെ ഭാഗമായി മനുഷ്യബലിക്ക് പാത്രമായിക്കൊണ്ടിരുന്ന ആളായിരുന്നു പൊറനാടി. ഒടുവിൽ സ്റ്റേജിൽ പോലും പൊറനാടി അന്വർത്ഥമായതിന്റെയും ഓർമ്മകൾ കൃഷ്ണൻ തന്റെ അനുസ്മരണ വീഡിയോയിൽ പങ്കിടുന്നു.
First published: June 27, 2020, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading