• HOME
 • »
 • NEWS
 • »
 • film
 • »
 • നാടക പഠനത്തോടൊപ്പം കൂട്ടായി ചെയ്യാൻ കഴിയുന്ന മറ്റൊരു വരുമാന മാർഗം കൂടി പഠിപ്പിക്കണം; നിർദ്ദേശവുമായി നടൻ കൃഷ്ണൻ ബാലകൃഷ്ണൻ

നാടക പഠനത്തോടൊപ്പം കൂട്ടായി ചെയ്യാൻ കഴിയുന്ന മറ്റൊരു വരുമാന മാർഗം കൂടി പഠിപ്പിക്കണം; നിർദ്ദേശവുമായി നടൻ കൃഷ്ണൻ ബാലകൃഷ്ണൻ

നാടക രംഗത്തെ അനിശ്ചിതാവസ്ഥയ്ക്കും നാടകകല ഉപജീവനമാക്കുന്നവർക്കും വേണ്ടി നിർദ്ദേശവുമായി നടൻ കൃഷ്ണൻ ബാലകൃഷ്ണൻ

കൃഷ്ണൻ ബാലകൃഷ്ണൻ

കൃഷ്ണൻ ബാലകൃഷ്ണൻ

 • Last Updated :
 • Share this:
  കലാലോകത്തെ പിടിച്ചുലച്ചു കൊണ്ടായിരുന്നു കോവിഡിന്റെ വരവും രണ്ടാം തരംഗത്തിന്റെ തുടക്കവും. സിനിമാ, സീരിയൽ ചിത്രീകരണം നിർത്തിവച്ചു കൊണ്ടായിരുന്നു തുടക്കം. ഒടുവിൽ ഈ വർഷമാദ്യം തിയേറ്ററുകൾ തുറക്കുകയും 2020 ന്റെ അവസാനത്തോടെ ഷൂട്ടിംഗ് സജീവമാവുകയും ചെയ്തെങ്കിലും ഇനിയും നാടക മേഖല കഴിഞ്ഞ നാളുകൾക്കായുള്ള കാത്തിരിപ്പിലാണ്.

  രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വേദി തുറന്നപ്പോഴും, അന്താരാഷ്‌ട്ര നാടകോത്സവം എന്ന കേരളത്തിന്റെ സ്വന്തം കലാ മാമാങ്കം വിസ്മൃതിയിൽ നിന്നും ഉണർന്നിട്ടില്ല. രണ്ടാം തരംഗം കൂടിയായപ്പോൾ പണ്ടത്തേതിലും അധികം ആടിയുലച്ചിലുകൾ ഉണ്ടായത് നാടക മേഖലയ്ക്കാണ്. ചലച്ചിത്ര നടനും നാടക പ്രവർത്തകനുമായ കൃഷ്ണൻ ബാലകൃഷ്ണൻ ഈ അനിശ്ചിതാവസ്ഥയ്ക്കും നാടകകല ഉപജീവനമാക്കുന്നവർക്കും വേണ്ടി ഒരു നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നു. കൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ:

  "കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ച് പ്രവർത്തങ്ങൾ തുടങ്ങുമ്പോൾ തിയേറ്റർ ഗ്രൂപ്പുകളും, സംഘടനകളും ഒരു കാര്യത്തിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു, നാടക പഠനത്തോടൊപ്പം, ഗ്രൂപ്പുകൾക്ക് കൂട്ടായി, സന്തോഷത്തോടെ ചെയ്യാൻ കഴിയുന്ന മറ്റൊരു വരുമാന മാർഗത്തെയും പരിശീലിപ്പിക്കുകയും, പ്രമോട്ട് ചെയുകയും വേണം. അല്ലെങ്കിൽ വരുന്ന മഹാമാരി കാലത്തും കൂടുതൽ വിശപ്പിന്റെ വിളികൾ കേൾക്കേണ്ടി വരും, ഒരാൾ മാത്രം ചെയ്യുമ്പോൾ കഴിവിന്റെ പരിമിതിയും, മാനസിക പ്രശ്നവും ഉണ്ടാവാൻ സാധ്യതയുണ്ട്, ഒരുകൂട്ടം ആൾക്കാർ ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞാൽ എല്ലാവരും സന്തോഷത്തോടെ ചെയ്യുകയും ചെയ്യും. അവരവരുടെ കഴിവിന്റെ പരമാവധി ചെയ്യാനും കഴിയും, വിശപ്പില്ലാത്ത നാടക പ്രവർത്തനം സാധ്യമാകും, ഇന്ത്യയിലെ പല നാടകസംഘങ്ങളും ഇത്തരത്തിൽ ചെയ്യുന്നുണ്ട്, ഉദാഹരണത്തിന് മണിപ്പൂരിലെ നയാ തീയേറ്റർ കൃഷിയും നാടകവും ഒരുമിച്ച് കൊണ്ട് പോകുന്നുണ്ട്, കേരളത്തിൽ ചെയ്യാൻ കഴിയുന്നത് ചെയ്യുകതന്നെ വേണം."  സീരിയൽ മേഖലയിൽ നിന്നും കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്‌സ് (ആത്മ) പ്രസിഡന്റ് കെ. ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം, ആത്മയെ പ്രതിനിധീകരിച്ച്‌ ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ കണ്ട് ചർച്ച നടത്തി നിവേദനം കൈമാറി.

  ലോക്ക്ഡൗൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ, ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം, തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പരമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകിയിരുന്നു.

  Summary: Actor Krishnan Balakrishnan suggests making theatre workers equipped with another skill other than theatre work to tide over crisis phases. The theatre scenario in the state is still waiting for revival
  Published by:user_57
  First published: