നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Bheemante Vazhi | 'ഇതാണ് ആ മാന്യന്‍'; കഥാപാത്രത്തെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

    Bheemante Vazhi | 'ഇതാണ് ആ മാന്യന്‍'; കഥാപാത്രത്തെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

    സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

    • Share this:
      അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കി കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്.

      'ഈ സിനിമയിലെ ഒരേയൊരു മാന്യന്‍' എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബനാണ്‌ പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യും.

      വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭ?ഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.



      ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ഭീമന്റെ വഴി നിർമിക്കുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. കുറ്റിപ്പുറത്താണ് സിനിമയുടെ ചിത്രീകരണം നടന്നത്. പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

      'അടി ഇടി പൊളി'; ഉത്സവ പറമ്പില്‍ കൊമ്പുകോര്‍ത്ത് ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകും; 'അജഗജാന്തരം' ട്രെയിലര്‍

      ആന്റണി വര്‍ഗീസ് - ടിനു പാപ്പച്ചന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രം അജഗജാന്തരം ട്രെയിലര്‍ പുറത്തിറങ്ങി. കിടിലന്‍ വിഷ്വല്‍സും ആക്ഷന്‍ രംഗങ്ങളും ഒപ്പം മികച്ച ബാക്ഗ്രൗണ്ട് മ്യുസിക്കുമാണ് ട്രൈലറിലെ ഹൈലൈറ്റ്. തിയേറ്ററുകളെ പൂരപ്പറമ്പാക്കാനുള്ള വിഭവങ്ങളാണ് സിനിമയിലുടനീളം എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയിലര്‍.

      ഉത്സവപറമ്പിലെ വര്‍ണ്ണാഭമായ കാഴ്ചകളെല്ലാം ഓരോ ഫ്രെയ്മിലും നിറഞ്ഞ് നില്‍പ്പുണ്ട്. ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകനും സ്‌റ്റൈലിഷ് ആക്ഷന്‍ സീക്വന്‍സുകളില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് തീയേറ്ററുകളില്‍ ആഘോഷവിരുന്ന് ഉറപ്പ്. മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.

      ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

      ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ആന്റണി പെപ്പെയോടൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
      Published by:Karthika M
      First published: