• HOME
  • »
  • NEWS
  • »
  • film
  • »
  • Malaika Arora | കാറപകടത്തിൽ നടി മലൈക അറോറയ്ക്ക് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Malaika Arora | കാറപകടത്തിൽ നടി മലൈക അറോറയ്ക്ക് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ പുണെ എക്‌സ്പ്രസ് വേയില്‍വച്ചാണ് അപകടം സംഭവിച്ചത്.

  • Share this:
    മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് (Malaika Arora )വാഹനാപകടത്തില്‍ പരുക്ക്. പുണെയില്‍ ഒരു ഫാഷന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

    ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ പുണെ എക്‌സ്പ്രസ് വേയില്‍വച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മലൈകയ്ക്ക് കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം. അതേ സമയം നടിക്ക് സംഭവിച്ച പരുക്ക് ഗുരുതരമല്ലെന്ന് താരത്തിന്റെ സഹോദരി അമൃത അറോറ പറഞ്ഞു.

    Will Smith| നടന്‍ വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു; ഓസ്കര്‍ വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്ന് താരം

    അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആൻഡ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്മിത്ത് (Will Smith) രാജിവെച്ചു. ഓസ്കര്‍ (Oscar) വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെ (Chris Rock) തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് വില്‍ സ്മിത്തിന്‍റെ രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വിൽ സ്മിത്ത് വ്യക്തമാക്കി. ഓസ്കര്‍ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു.

    ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്തിന്‍റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജാഡ പിന്‍കറ്റിനെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു.

    Also Read- Will Smith | ക്രിസ് റോക്കിനെ തല്ലിയ വിൽ സ്മിത്ത് മാപ്പ് പറഞ്ഞു; സംഭവത്തിന് മുൻപുള്ള സ്മിത്തിന്റെ പോസ്റ്റ് ചർച്ചയാവുന്നു

    ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു.
    Published by:Jayashankar AV
    First published: