• HOME
  • »
  • NEWS
  • »
  • film
  • »
  • ശ്രീനാഥ് ഭാസിയുടെ വിലക്കിനെതിരേ മമ്മൂട്ടി; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല

ശ്രീനാഥ് ഭാസിയുടെ വിലക്കിനെതിരേ മമ്മൂട്ടി; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല

സിനിമയിൽ നിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

  • Last Updated :
  • Share this:
    നടൻ ശ്രീനാഥ് ഭാസിക്കെതിരായ നിര്‍മ്മാതാക്കളുടെ വിലക്കിനെതിരെ നടന്‍ മമ്മൂട്ടി. അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴിൽ നിഷേധിക്കാന്‍ ആർക്കും അവകാശമില്ലെന്നും സിനിമയിൽ നിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ റോഷാക്കിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

    അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചതിന് ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിരുന്നു. അവതാരകയുടെ പരാതില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ നടന്‍ മാപ്പുപറഞ്ഞതോടെ അവതാരക പരാതി പിന്‍വലിച്ചിരുന്നു.

    Also Read-Sreenath Bhasi| അവതാരകയോട് ആഭാസം: ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നുവെന്ന് പരാതിക്കാരി

    സിനിമയുടെ പ്രമോഷൻ അഭിമുഖത്തിന് എത്തിയ അവതാരകയോട് ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞു എന്നായിരുന്നു പരാതി. നടന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

    Also Read- 'ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയിൽ നിന്ന് മാറ്റി നിർത്തും'; പുതിയ സിനിമകൾ ചെയ്യില്ലെന്ന് നിർമാതാക്കൾ


    പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ സിനിമാ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. നിലവിൽ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീർക്കാൻ അനുവദിക്കും. അതിനു ശേഷം സിനിമകളിൽ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും. കരാറിൽ നിന്നും കൂടുതൽ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നൽകും എന്നീ തീരുമാനങ്ങളായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.

    അവതാരകയോട് മോശമായി പെരുമാറിയതിൽ ശ്രീനാഥ് ഭാസി തെറ്റ് സമ്മതിക്കുകയും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
    Published by:Arun krishna
    First published: