നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രവാസികളെ സഹായിക്കാൻ മമ്മൂട്ടി ഫാൻസ്; ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനം

  പ്രവാസികളെ സഹായിക്കാൻ മമ്മൂട്ടി ഫാൻസ്; ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനം

  സിൽക്ക് എയറും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റനാഷലും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   ലോക് ഡൗണും പ്രഖ്യാപിച്ചചിനെ തുടർന്ന് ഓസ്ട്രേലിയിൽ അകപ്പെട്ടു പോയ മലയാളികളെ സഹായിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ജൂലൈ 25 നാണ് കൊച്ചിയിലേക്ക് വിമാനം ചാർട്ട് ചെയ്തിരിക്കുന്നത്. ഒരു ഫാൻസ്‌ അസോസിയേഷൻ ഏർപ്പെടുത്തുന്ന ആദ്യത്തെ ചാർട്ടർ വിമാനമ‌െന്ന പ്രത്യേകതയും ഇതിനുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ ചാർട്ടർ വിമാനവും ഇതാണ്.

   സിൽക്ക് എയറും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇന്റനാഷലും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ചാപ്റ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് കുടുങ്ങി കിടക്കുന്ന 10 വിദ്യാർത്ഥികളെ കൂടി നാട്ടിലെത്തിക്കാനും ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
   TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]'ഇത് സക്കാത്തല്ല; ചട്ടലംഘനത്തെ സാമുദായികവൽക്കരിക്കണ്ട': മന്ത്രി ജലീലിനോട് കെ.പി.എ. മജീദ് [NEWS]England vs West Indies 2nd Test: ബാലഭാസ്ക്കർ അലക്ഷ്യമായി കാറോടിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ [NEWS]
   വിദ്യാർഥികളെ കൂടാതെ അർഹതപ്പെട്ട നിരവധി ആളുകൾക്ക് സൗജന്യ ടിക്കറ്റ് കൊടുത്തു കഴിഞ്ഞതായി ഫ്ലൈ വേൾഡ് ഡയറക്ടർമാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി ബിനോയ്‌ പോൾ, ഈസി ഫ്ലൈറ്റ് മാനേജിങ് പാർട്ണർ മെൽവിൻ മാത്യു എന്നിവർ അറിയിച്ചു. കൊച്ചിയിലേക്കുള്ള മറ്റ് യാത്രക്കാർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിവരങ്ങൾക്ക് 0410366089 .
   Published by:Aneesh Anirudhan
   First published: