ആരാധകരെ എക്കാലവും ചേര്‍ത്ത് പിടിച്ചിട്ടുള്ളവരാണ് സിനിമാ താരങ്ങള്‍. തങ്ങളുടെ ഓരോ സിനിമയും വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും ഒപ്പം നില്ക്കുന്ന ആരാധകരെ കാണാന്‍ പല താരങ്ങളും നേരിട്ടെത്താറുമുണ്ട്. അത്തരത്തില്‍ ഉള്ള സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ആശുപത്രി കിടക്കിയില്‍ കിടന്ന് ഒരു കുഞ്ഞാരാധിക നടന് മമ്മൂട്ടിയോട് ചോദിക്കുകയാണ്. 'മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ഡേയ് ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ' ആരാധികയുടെ പ്രിയതാരത്തോടുള്ള ചോദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതിനിടെ കുട്ടി ചികിത്സയില്‍ കഴിയുന്ന എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ യാദ്യശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി.
ഡോക്ടര്‍മാര്‍ കാര്യം പറഞ്ഞപ്പോള്‍ കുഞ്ഞാരാധികയെ കാണാന്‍ മമ്മൂട്ടി നേരിട്ടെത്തി. കുട്ടിക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു. നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റ് ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുട്ടിക്ക്.
'അന്നേ ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതല്ലെ'യെന്ന് മമ്മൂട്ടി; ഭീഷ്മ പര്‍വ്വം ഹോട് സ്റ്റാറില്‍
തിയേറ്റുകളില്‍ നേടിയ ഉജ്വല വിജയത്തിന് ശേഷം അഞ്ഞൂറ്റിയിലെ മൈക്കിളപ്പനും സംഘവും പുതിയ പടയോട്ടത്തിനായി ഒടിടി പ്ലാറ്റ്ഫോമിലെത്തി. മമ്മൂട്ടി - അമല്‍ നീരദ് ടീമിന്റെ ഭീഷ്മ പര്‍വ്വം ഒടിടി പ്രദര്‍ശനം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ ആരംഭിച്ചു. തിയേറ്ററുകളില്‍ സിനിമ ഗംഭീര വിജയമാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ മമ്മൂട്ടി തന്നെ രംഗത്തെത്തി.
'ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്.
റിലീസ് ദിനം മുതല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തം. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.