ഇന്റർഫേസ് /വാർത്ത /Film / നാടോടിക്കാറ്റിലെ ഗഫൂര്‍ക്കാ മുതല്‍ കുരുതിയിലെ മൂസാ ഖാദര്‍ വരെ; മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍

നാടോടിക്കാറ്റിലെ ഗഫൂര്‍ക്കാ മുതല്‍ കുരുതിയിലെ മൂസാ ഖാദര്‍ വരെ; മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

പതിറ്റാണ്ടുകളായി മലയാള സിനിമാ വിഹായസില്‍ നിറഞ്ഞുനിന്ന ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയക്ക് കലാകേരളത്തിന്‍റെ വിട. അഭ്രപാളിയില്‍ അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ശേഷമാണ് മാമുക്കോയ അരങ്ങൊഴിയുന്നത്. മരവ്യവസായത്തിന് പേര് കേട്ട കോഴിക്കോട് കല്ലായിലെ മരം അളക്കല്‍ ജോലിക്കിടയില്‍ നിന്ന് നാടകവേദിയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും പ്രവേശിച്ച അദ്ദേഹം അവതരിപ്പിച്ച ഹാസ്യകഥാപാത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കാ മുതല്‍ കുരുതിയിലെ മൂസാ ഖാദര്‍ എന്ന മാസ് കഥാപാത്രം വരെ മലയാളികളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ…

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

Also Read – നടൻ മാമുക്കോയ അന്തരിച്ചു

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷി, നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ ജി പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍ കുഞ്ഞിഖാദര്‍, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്.

2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. കോഴിക്കോട് ശൈലിയിലുള്ള മാമുക്കോയയുടെ ഡയലോഗ് ഡെലിവറിയാണ് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളുടെ മറ്റൊരു  സവിശേഷത. അഭിനയത്തിലെ സ്വാഭാവികതയും ഉള്‍ക്കാമ്പുള്ള അവതരണവും മാമുക്കോയയിലെ നടനെ എക്കാലവും മലയാളികളുടെ മനസില്‍ മനസില്‍ മായാത്ത മുഖമായി നിലനിര്‍ത്തും.

First published:

Tags: Malayalam actor, Mamukkoya