മലയാള ഭാഷയുടെ കോഴിക്കോടന്‍ ശൈലിയെ വെള്ളിത്തിരയില്‍ ജനകീയമാക്കിയ നടനായിരുന്നു മാമുക്കോയ. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ അദ്ദേഹം നല്‍കിയിരുന്ന ഈ കോഴിക്കോടന്‍ ടച്ച് പില്ക്കാലത്ത് പിറന്ന ട്രോളുകളിലും മീമുകളിലും അത്രയധികം സ്ഥാനം നേടിയിരുന്നു. 1993 ല്‍ പിജി വിശ്വംഭരന് സംവിധാനം ചെയ്ത പ്രവാചകന് എന്ന സിനിമയില്‍ മാമുക്കോയ അവതരിപ്പിച്ച ജാഫര്‍ ഷെരീഫ് എന്ന കഥാപാത്രം വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ‘ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ’ എന്ന ഡയലോഗ് മാമുക്കോയ റീക്രിയേറ്റ് ചെയ്യുന്ന ഒരു രംഗമുണ്ട്.
എംടി വാസുദേവന്‍ നായര്‍ എഴുതി മമ്മൂട്ടി അതീവ ഗൗരവത്തോടെ പറയുന്ന ഈ ഡയലോഗ് മാമുക്കോയ തന്റെ കോഴിക്കോടന്‍ ശൈലിയില്‍ അവതരിപ്പിച്ചത് പ്രേക്ഷകരില്‍ ചിരിപടര്‍ത്തി.
കഥാപാത്രങ്ങളുടെ അവതരണത്തില്‍ പുലര്‍ത്തിയിരുന്ന ഈ വ്യത്യസ്തത തന്നെയാണ് മാമുക്കോയയുടെ അഭിനയത്തെ ഇത്രയധികം ജനപ്രിയമാക്കിയത്.
സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സത്യന് അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.