2016ൽ റിലീസ് ചെയ്ത ‘ആക്ഷൻ ഹീറോ ബിജു’ (Action Hero Biju) സിനിമയിലെ അധികം ദൈർഘ്യം വരാത്ത രംഗം. അതാണ് മഞ്ജുവാണി (Manjuvani) എന്ന അഭിനേത്രിക്ക് മലയാളി പ്രേക്ഷകർക്കിടയിൽ ഐഡന്റിറ്റി നേടിക്കൊടുത്ത വേഷം. ഷേർലി എന്ന വീട്ടമ്മയും ഓട്ടോഡ്രൈവർ കുമാറും തമ്മിലെ ബന്ധമാണ് പ്രേക്ഷകർക്കിടയിൽ ചിരിപടർത്തിയത്. പ്രൊഫഷണൽ രംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ച മഞ്ജു പിന്നീട് സിനിമയിൽ സജീവമായില്ല. വെറൈറ്റിയുള്ള വേഷങ്ങൾ കിട്ടിയാൽ ചെയ്യാം എന്ന നിലപാടിലാണ് മഞ്ജു.
ഈ പുതുവർഷത്തിൽ മഞ്ജുവാണി യൂട്യൂബിന്റെ പണിപ്പുരയിലാണ്. സ്വന്തം ചാനലായ ‘എന്റെ മൊൺട്ടാഷ് ലൈഫ്’ ലോഞ്ച് ചെയ്തു. ഇലമുല്ലപൂവേ എന്ന ത്രിഭാഷാ ഗാനത്തിന്റെ കവർ ആണ് ആദ്യ പോസ്റ്റ്.
‘ഇന്ന് എന്റെ യൂട്യൂബ് ചാനലായ ‘ente montage life’ (എന്റെ മൊൺട്ടാഷ് ലൈഫ്) ലോഞ്ച് ചെയ്തിരിക്കുകയാണ്. ഞാൻ ആദ്യമായി പാടിയ ത്രിഭാഷാ കവർ സോങ് ആണിത്. ഇഷ്ടമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യണം എന്നും, ചാനൽ സബ്സ്ക്രൈബ് ചെയ്യാണം എന്നും, എല്ലായ്പോഴും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ഉണ്ടാവണം എന്നും ഞാൻ ആഗ്രഹിക്കുന്നു,’ ചാനൽ ലോഞ്ച് ചെയ്തു മഞ്ജു കുറിച്ചു.
ആദ്യ വീഡിയോയ്ക്കു ആറായിരത്തോളം ലൈക്കുകൾ ലഭിച്ചു.
Summary: In 2023, Manjuvani Bhagyaratnam of Action Hero Biju fame launches her YouTube channel. Her first video was uploaded on the Ente Montage Life channel and is a cover of the song Ilamulla Poove
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.