• HOME
  • »
  • NEWS
  • »
  • film
  • »
  • ACTOR MANJUVANI BHAGYARATNAM ON TYPECASTING IN MALAYALAM CINEMA 1

'ഉഡായിപ്പ് ഭാര്യയുടെ' റോൾ ഹിറ്റായി; പിന്നെ അത്തരം അമ്പതോളം റോളുകൾ നിരസിച്ചു; ടൈപ്പ് കാസ്റ്റിങ്ങിനേക്കുറിച്ച് നടി മഞ്ജുവാണി

'ആക്ഷൻ ഹീറോ ബിജു' സിനിമയിൽ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച നടിയാണ് മഞ്ജുവാണി

മഞ്ജുവാണി

മഞ്ജുവാണി

  • Share this:
    മഞ്ജുവാണി എന്ന നടിയെ പ്രേക്ഷകർക്ക് ഓർക്കാൻ ഒരു സിനിമയും അതിലെ ദൈർഘ്യമേറിയതല്ലാത്ത ഒരു കഥാപാത്രവും മാത്രം മതി. 2016 ൽ പുറത്തിറങ്ങിയ, നിവിൻ പോളി നായകനായ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ ഒരേ സമയം ഓട്ടോക്കാരന്റെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ 'ഉഡായിപ്പ് കാമുകിയുടെ' വേഷം തനിമചോരാതെ അവതരിപ്പിച്ചാണ് മഞ്ജുവാണി ഹിറ്റായത്.

    കേവലം മൂന്ന് മലയാള സിനിമകളിൽ മാത്രമാണ് മഞ്ജു ഇതുവരെയായും അഭിനയിച്ചിട്ടുള്ളത്. എന്നാലിത് അവസരം ലഭിക്കാഞ്ഞിട്ടല്ല. അറുപതോളം സിനിമകളിൽ മഞ്ജുവിന് ക്ഷണം ഉണ്ടായിരുന്നു. ഇൻഫോപാർക്കിൽ ജോലിയുള്ള മഞ്ജുവിന് ചില സിനിമകൾ തിരക്കും മൂലവും ലീവ് ലഭിക്കാഞ്ഞത് കൊണ്ടും സ്വീകരിക്കാൻ സാധിച്ചില്ല. പക്ഷെ വന്നതിൽ ബഹുഭൂരിപക്ഷം വേഷങ്ങളും 'ഉടായിപ്പ് കാമുകി' കഥാപാത്രത്തിന്റെ ചുവടുപിടിച്ചായിരുന്നു എത്തിയത്.

    ജോലിയും മറ്റൊരു വരുമാനമുള്ളതുകൊണ്ടും, കിട്ടിയ വേഷങ്ങൾ എല്ലാം ചെയ്യാൻ മഞ്ജു തുനിഞ്ഞില്ല. എന്നാൽ അഭിനയം ഉപജീവനമാർഗമാക്കിയ എല്ലാവരുടെയും സ്ഥിതി അങ്ങനെയല്ല എന്ന് മഞ്ജു ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

    നടി ചിത്രയുടെ നിര്യാണത്തെത്തുടർന്ന് അവർ അവതരിപ്പിച്ച ചില വേഷങ്ങളെക്കുറിച്ചു നടന്ന ചർച്ചയുമായി ബന്ധപ്പെട്ട് മഞ്ജു ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബെയ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മഞ്ജുവിന്റെ പോസ്റ്റ്. പോസ്റ്റിലെ വാക്കുകൾ ചുവടെ:



    "സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകൾ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റർ അഭിനയിച്ച് ഫലിപ്പിച്ചാൽ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റർ പോലെയോ അല്ലെങ്കിൽ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകർ വളരെ ചുരുക്കം പേർ മാത്രം. എന്ത് കൊണ്ടങ്ങനെ ?

    ആക്ഷൻ ഹീറോ ബിജുവിനു ശേഷം ഞാൻ മറ്റ് രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേർസുമായിരുന്നു. എന്നാൽ AHBയിൽ ഞാൻ ചെയ്ത ഉഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവൾ ) എന്ന ആ ക്യാരക്റ്റർ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.

    ഗസ്റ്റ് റോൾ ആണെങ്കിൽപ്പോലും ആന അലറോടലറൽ എന്ന സിനിമയിൽ വ്യത്യസ്തമായ ഒരു ക്യാരക്റ്റർ തന്ന ദിലീപ് മേനോൻ, AHB ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് " എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാൽ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
    സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോൾ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.

    Summary: Action Hero Biju fame Manjuvani Bhagyaratnam on typecasting in Malayalam cinema
    Published by:user_57
    First published:
    )}